വീടുകളിലേക്ക‌് ഇനി സാധനങ്ങൾ പറന്നെത്തും

ഇനി ഡ്രോണുകള്‍ വഴി വീടുകളിലേക്ക് സാധനങ്ങള്‍ എത്തും. ഇതിനായി യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റിയുടെ അനുമതി വിങ് എന്ന സ്ഥാപനത്തിന‌് ലഭിച്ചു. എയർലൈൻ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇതിലുടെ മരുന്നുകൾ, ഭക്ഷണം എന്നിവ വേഗം എത്തിക്കാനാവും.
ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റിന്റെ ഉടമസ്ഥതയിലുള്ളതാണ് വിങ്. മാസങ്ങള്‍ക്കുള്ളില്‍ ഡ്രോണ്‍ ഉപയോഗിച്ച് വിങ് സാധനങ്ങള്‍ എത്തിച്ചുതുടങ്ങും എന്നാണ് വിവരം. വിങ് ഒരു ഡ്രോണ്‍ ഡെലിവറിയ്ക്കായി "എയർലൈൻ' കമ്പനി എന്ന രീതിയില്‍ ഏവിയേഷന്‍ അതോറിറ്റിയില്‍നിന്ന‌് അനുമതിലഭിക്കുന്ന ആദ്യ കമ്പനിയാണ്. ഇതോടെ ഭാവിയിൽ മറ്റ് കമ്പനികള്‍ക്കും ഡ്രോണ്‍ ഡെലിവറിയ്ക്കുള്ള അനുമതി ലഭിക്കാനുള്ള സാധ്യത തെളിഞ്ഞു.
എയർലൈൻ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി അനുമതി ലഭിച്ചതോടെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കുള്ള അതേ നിയന്ത്രണങ്ങള്‍ വിങ് ഡ്രോണിനും ബാധകമാകും. സമാനമായ രീതിയിൽ ആമസോണും ഡ്രോണുകള്‍ വഴി ഉപയോക്താവിന‌് സാധനങ്ങൾ എത്തിച്ചു കൊടുക്കാനുള്ള പരീക്ഷണം നടത്തിയിരുന്നു.









0 comments