കുട്ടികളോട‌് കളിവേണ്ടെന്ന‌് യൂട്യൂബ‌്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 25, 2019, 06:27 PM | 0 min read


ബാലപീഡനം പ്രോൽസാഹിപ്പിക്കുന്ന 400ലധികം ചാനലുകളും പത്തു ലക്ഷത്തോളമുള്ള കമന്റുകളും നിരോധിച്ച‌് യുട്യൂബ‌്.  ബാലപീഡന സംഘങ്ങളിലേക്ക‌് ആളുകളെ ആകർഷിക്കുന്നതിനായി  വലിയ സംഘം പ്രവർത്തിക്കുന്നുണ്ടെന്ന‌ാണ‌് യുട്യൂബ‌് നടത്തിയ പഠനത്തിൽ കണ്ടെത്തിയത‌്. ഇതിന്റെ അടിസ്ഥാനത്തിലാണ‌് കർശന നടപടി.

കൊച്ചുകുട്ടികളെ ലൈംഗിക റാക്കറ്റുകളിലേക്ക‌് എത്തിക്കുന്ന തരത്തിലുള്ള നിരവധി പ്രതികരണങ്ങളും  ഓരോ വീഡിയോകളുടേയും താഴെ വരുന്നുണ്ട‌്. ബിക്കിനിയുടെ പരസ്യം തെരഞ്ഞാൽ പിന്നെ കൊച്ചുകുട്ടികൾ അൽപ്പവസ‌്ത്രം ധരിച്ച വീഡിയോകൾ നിർദേശിക്കുന്ന പ്രവണതയും കണ്ടെത്തി. പെട്ടെന്ന‌് നോക്കിയാൽ സ്വാഭാവികമായ വീഡിയോ ആണെന്ന‌് തോന്നുമെങ്കിലും ബാലപീഡനത്തെ പ്രോത്സാഹിപ്പിക്കുന്നതാണ‌് ഇവ. ഇതോടൊപ്പം അപകടകരമായ സാഹചര്യങ്ങളിൽ കുട്ടികൾ അഭ്യാസപ്രകടനങ്ങൾ നടത്തുന്ന വീഡിയോകളും യുട്യൂബ‌് നിരോധിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home