‘ഡിസ‌്‌‌ലൈക്ക‌‌ി’നെ പൂട്ടാൻ യു ട്യൂബ‌്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 02, 2019, 04:54 PM | 0 min read

അനാവശ്യമായി ഡിസ‌്‌‌‌‌ലൈക്ക‌് അടിച്ച‌ുകൂട്ടുന്നതിനെതിരെ എന്തു നടപടി സ്വീകരിക്കാൻ സാധിക്കുമെന്ന‌് അന്വേഷിക്കുകയാണ‌് യു ട്യൂബ‌്. അടുത്തിടെ ഈ നവമാധ്യമത്തിന‌് ലഭിച്ച പരാതികളേറെയും ഈ ആൾക്കൂട്ട മനോഭാവത്തെ സംബന്ധിച്ചതായിരുന്നു.  ഒന്നുകിൽ വീഡിയോ നിർമിച്ച ആളുകളോടൊ അല്ലെങ്കിൽ വ്യക്തി വൈരാഗ്യമുള്ള ആളുകളുടെ വീഡിയോകൾക്കാണ‌് സംഘടിതമായി ഡിസ‌്‌ലൈക്ക‌് അടിക്കുന്നതെന്ന‌് യു ട്യൂബ‌് കണ്ടെത്തിയിരുന്നു. എന്നാൽ, ഇതിൽ കൃത്യമായ ആലോചനയ്ക്ക‌ു ശേഷമേ തീരുമാനമുണ്ടാകുകയുള്ളൂ എന്ന‌് യു ട്യൂബ‌് പ്രോജക്ട് മാനേജർ ടോം ലീയുങ‌് പറഞ്ഞു.

സംഘടിതമായ ഡിസ‌്‌ലൈക്ക‌് തടയുന്നതിനായി ‘ഡോണ്ട‌് വാണ്ട‌് റേറ്റിങ‌്’ എന്ന സൗകര്യം ഉൾപ്പെടുത്താനാണ‌്   തീരുമാനിച്ചിരിക്കുന്നത‌്. ഇതിലൂടെ ലൈക്കും ഡിസ‌്‌ലൈക്ക‌ും കാണാൻ കഴിയാത്ത രീതിയിലാക്കാനാകും. ഇതല്ലെങ്കിൽ വീഡിയോയുടെ ഒരു ഭാഗം കഴിഞ്ഞാൽ മാത്രമേ ഡിസ‌്‌ലൈക്ക‌് അടിക്കാൻ സാധിക്കൂ എന്ന തരത്തിൽ മാറ്റാംകൊണ്ടുവരാനും ആലോചനയുണ്ട‌്. തീരുമാനമുണ്ടായാൽ ഉടൻ ഉപയോക്താക്കളെ അറിയിക്കുമെന്ന‌് ടോം അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home