മൊബൈലിൽ ഗൂഗിൾവോയ്‌സ്‌ മുതൽ സ്‌മാർട്ട്‌ സ്‌പീക്കറും നിർമ്മിതബുദ്ധിയും വരെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 04, 2019, 09:18 AM | 0 min read

മൊബൈലുകളുമായി നമ്മൾ ഇടപഴകുന്നത് ബട്ടണിൽനിന്ന് ടച്ച് സ്ക്രീനിലേക്ക് മാറിയിട്ട് ഏതാനും വർഷങ്ങളായി. ഇതിൽനിന്നു ഇനിയും കുറെ മുന്നോട്ടുപോയ വർഷമായിരുന്നു കടന്നുപോയത്. ഫോണിലെ ഗൂഗിൾ വോയ്‌സും, ആമസണിന്റെ ഇക്കോ പോലെയുള്ള സ്മാർട്ട് സ്പീക്കറും ടച്ച് സ്‌ക്രീനിനപ്പുറമുള്ള സാധ്യതകൾ നമുക്ക് കാണിച്ച് തന്നു. നമ്മൾ തൊട്ടടുത്ത ഒരു വ്യക്തിയോട് ഇടപഴകുമ്പോൾ സ്പർശം, ശബ്ദം എന്നിവ കൂടാതെ ആഗ്യം, ശബ്ദ ക്രമീകരണം, നോട്ടം ഒക്കെ ഉപയോഗിക്കുന്നത്  വരും വർഷങ്ങളിൽ യന്ത്രങ്ങളോടും നമുക്ക് ആംഗ്യവും കണ്ണും കാണിക്കാൻ സാധിക്കുമെന്നത് തീർച്ച.

സമൂഹമാധ്യമങ്ങൾക്ക് കഷ്ടതകൾ നിറഞ്ഞ വർഷമാണ് കടന്നുപോയത്. ഉപയോക്താക്കളുടെ സ്വകാര്യത ഹനിക്കുന്ന ഇടപാടുകളിൽ ഫേസ്‌ബുക്കിന്റെ പങ്ക് തെളിഞ്ഞതും, ഫേക്ക് ന്യൂസിനെ തുരത്താൻ സമൂഹ മാധ്യമങ്ങൾ കിടഞ്ഞു പരിശ്രമിക്കാൻ തുടങ്ങുകയും ചെയ്ത വർഷമായിരുന്നു 2018.  ഉപയോക്താക്കൾ തമ്മിലുള്ള ഇടപെടൽ എന്നതിൽ നിന്ന് സ്വയം ബ്രോഡ്കാസ്റ്റ് ചെയ്യാനുള്ള പ്ലാറ്റ്‌ഫോമുകളായി സമൂഹമാധ്യമം മാറുന്നുവോ എന്ന് നമ്മളെ ചോദിപ്പിച്ച വർഷം. പുത്തൻ സാങ്കേതിക വിദ്യകളിൽ നിർമ്മിതബുദ്ധിയും മെഷീൻ ലേണിങ്ങ്‌മൊക്കെ വരും വർഷങ്ങളിൽ ലോകം കയ്യടക്കും എന്ന് ഉറപ്പിച്ച് പറഞ്ഞ വർഷമായിരുന്നു 2018



deshabhimani section

Related News

View More
0 comments
Sort by

Home