സാംസങ്ങിന്റെ ഗ്യാലക്‌സി ജെ ആൻഡ‌് എ മോഡലുകൾ

മൊബൈൽഫോൺ നിർമാതാക്കളായ സാംസങ്ങിന്റെ ഇൻഫിനിറ്റി ഡിസ്പ്ലേയുള്ള നാല് സ്മാർട്ട്ഫോണുകൾ വിപണിയിൽ. ഗ്യാലക്‌സി എ, ഗ്യാലക്‌സി ജെ സീരീസുകളിലാണ‌് പുതിയ ഫോണുകൾ അവതരിപ്പിച്ചത‌്.
ഫോണിന്റെ വലുപ്പം കൂടാതെതന്നെ ഗ്യാലക്‌സി ജെ6, ജെ8, എ6, എ6+ എന്നിവയിൽ 15 ശതമാനം അധികം ഡിസ്പ്ലേയാണ് ഇൻഫിനിറ്റി ഡിസൈൻവഴി ലഭിക്കുക. ഉപയോഗിക്കാനുള്ള സൗകര്യത്തിനുവേണ്ടി ഫിംഗർ പ്രിന്റ് സെൻസർ ഫോണിന് പുറകിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഡിസ‌്‌പ്ലേയിലുള്ള ഈ മാറ്റങ്ങൾ 18:5:9 അനുപാതം പ്രദാനംചെയ്യുന്നതിനാൽ മികച്ച ദൃശ്യാനുഭവവും ബ്രൗസ് ചെയ്യാൻ കൂടുതൽ സ്ഥലവും ഇതിലൂടെ ലഭിക്കും. ഫോണിലുള്ള മറ്റൊരു പ്രധാന സവിശേഷത ചാറ്റ് ചെയ്യുന്നതിനിടയിലും തടസ്സങ്ങളില്ലാതെ വീഡിയോ കാണാനുള്ള ‘ചാറ്റ് ഓവർ വീഡിയോ’ ആണ്. സാംസങ് മാൾ ആണ് മറ്റൊരു സവിശേഷത. മികച്ച ക്യാമറകളാണ‌് ഇവയ‌്ക്ക‌് പുതിയ ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ‌് സിസ്റ്റമായ ആൻഡ്രോയ്ഡ് ഒറിയോയിലാണ് ഫോണുകൾ പ്രവർത്തിക്കുന്നത്.
ഗ്യാലക്സി ജെ6, എ6, എ6+ സ്മാർട്ട്ഫോണുകൾ റീട്ടെയിൽ സ്റ്റോറുകളിലൂടെയും സാംസങ് ഇ‐ഷോപ്പുകളിലൂടെയും ലഭിക്കും. ജെ8 ജൂലൈമുതലാണ്വിപണിയിൽ ലഭ്യമാകുക. എല്ലാ മോഡലുകളും നീല, കറുപ്പ്-, സ്വർണ നിറങ്ങളിൽ ലഭ്യമാകും.ഗ്യാലക-്-സി എ6+, എ6 (4/64ജിബി) ആൻഡ‌് എ6 (4/32ജിബി) എന്നിവയ‌്ക്ക്- യഥാക്രമം. 25,990 രൂപ , 22,990രൂപ, 21,990 രൂപ എന്നിങ്ങനെയാണ് വില. ജെ6, എ6, എ6+ എന്നിവയ‌്ക്ക‌് യഥാ ക്രമം 18,990 രൂപ, 16,490 രൂപ, 13,990 രൂപ .









0 comments