വിവോ വി 7 പ്ളസ് ‘ഇന്‍ഫിനിറ്റ് റെഡ്’ ലിമിറ്റഡ് എഡിഷന്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 11, 2018, 10:35 AM | 0 min read

മുന്‍നിര സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ വിവോ  ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുമായി ചേര്‍ന്ന് പുതിയ വി 7 പ്ളസ് ഇന്‍ഫിനിറ്റ് റെഡ്’ലിമിറ്റഡ് എഡിഷന്‍ ഫോണുകള്‍ വിപണിയിലിറക്കി.  വാലന്റൈന്‍സ് ദിനത്തോടനുബന്ധിച്ചാണ് ഇത് അവതരിപ്പിക്കുന്നത്. ഫോണിന്റെ പുറംചട്ടയില്‍ പ്രണയത്തിന്റെ പ്രതീകമായ ഹൃദയചിഹ്നം രേഖപ്പെടുത്തിയിട്ടുണ്ട്. 22,990 രൂപയാണ് വില.

സോണി  ഇന്ത്യ എക്സ്പീരിയ എല്‍2
സ്മാര്‍ട്ട്ഫോണ്‍ നിരയ്ക്ക് കരുത്തുപകര്‍ന്ന് സോണി ഇന്ത്യ പ്രീമിയം സ്മാര്‍ട്ട്ഫോണായ എക്സ്പീരിയ എല്‍2  പുറത്തിറക്കി. 
എക്സ്പീരിയ എല്‍2  13.9 സെ.മി വൈഡ് സ്ക്രീന് എച്ച്ഡി ഡിസ്പ്ളേയും എട്ട് എംപി 120 ഡിഗ്രി സൂപ്പര്‍വൈഡ് ആംഗിള്‍ സെല്‍ഫി ക്യാമറ, 13 എംപി എഫ് 2.0  പ്രധാനക്യാമറ എന്നീ രണ്ട്  മികവുറ്റ ക്യാമറകളും ഉള്‍പ്പെടുന്നു. 178 ഗ്രം ഭാരവും, ത്രീ ജിബി റാം, 32 ജിബി ഇന്റേണല്‍ മെമ്മറി, ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നിവയുമുണ്ട്. കറുപ്പ്, ഗോള്‍ഡ് നിറങ്ങളില്‍ 19,900 രൂപയ്ക്ക് ലഭ്യമാണ്.


വീഡിയോ  റെക്കോഡിങ്ങിന് പാനസോണിക്  ജി എച്ച് 5 എസ്

വീഡിയോ റെക്കോഡിങ്ങില്‍ വെളിച്ചംകുറഞ്ഞ  സാഹചര്യങ്ങളില്‍ ഉപയോഗിക്കാനാവുംവിധം പ്രത്യേകം രൂപകല്‍പ്പനചെയ്ത ലൂമിക്സ് ജിഎച്ച് 5 എസ് ക്യാമറ പാനസോണിക് ഇന്ത്യ പുറത്തിറക്കി.  സിനിമ 4കെ റെക്കോഡിങ് ക്യാമറയാണിതെന്ന് കമ്പനി അവകാശപ്പെട്ടു. പ്രൊഫഷണല്‍ സിനിമോട്ടോഗ്രാഫര്‍മാര്‍ക്കും വീഡിയോഗ്രാഫര്‍മാര്‍ക്കും സഹായകമാകും.
 



deshabhimani section

Related News

View More
0 comments
Sort by

Home