സ്പാം വിളികളും മെസേജും തടയാം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 13, 2017, 12:29 PM | 0 min read

സമയമില്ലാതെ തിടുക്കത്തില്‍ എങ്ങോട്ടെങ്കിലും ഇറങ്ങാന്‍ പോകുമ്പോഴാകും ബാങ്ക് ലോണ്‍ വേണോ എന്ന ഫോണ്‍വിളി. ജോലിക്കുവേണ്ടിയുള്ള അഭിമുഖത്തിനിടയിലാകും ഫ്ളാറ്റ് വില്‍പ്പനക്കാരന്റെ ടെക്സ്റ്റ് സന്ദേശം പോക്കറ്റിലുള്ള ഫോണിനെ കിടുകിടാ വിറപ്പിക്കുക. സ്പാം കോളുകളില്‍നിന്ന് ഒരുപരിധി വരെ രക്ഷനേടാം. എങ്ങനെ? 

അതിനാണ് ട്രായിയുടെ  National Do Not Call Registry. http://nccptrai.gov.in. ഈ വിലാസത്തില്‍ ചെന്നാല്‍ ഇതില്‍ എങ്ങനെ രജിസറ്റര്‍ചെയ്യാം എന്നതിനെക്കുറിച്ച് വിവരം ലഭിക്കും. ഒരോ ടെക്സ്റ്റ് സന്ദേശം അയക്കുക മാത്രമേ വേണ്ടൂ. ഇതില്‍ രജിസ്റ്റര്‍ ചെയ്ത ടെലിമാര്‍ക്കറ്റര്‍മാര്‍ (എങ്കിലും) നിങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കും. ഇവിടെ നിങ്ങള്‍ രജിസ്റ്റര്‍ചെയ്യുമ്പോള്‍ ഇനി ബാങ്ക് പരസ്യവിളികള്‍/സന്ദേശങ്ങള്‍ എന്നിവ മാത്രം ലഭിക്കാനുള്ള തരത്തിലും ബ്ളോക്ക് ചെയ്യാം. ഇനി ബാങ്ക് അല്ല റിയല്‍ എസ്റ്റേറ്റ് മാത്രം എങ്കില്‍ ആ രീതിയിലും പറ്റും.

ഇതൊന്നും കൂടാതെ പരസ്യകോളുകളും സന്ദേശങ്ങളും രാവിലെ ഒമ്പതിനും രാത്രി ഒമ്പതിനും ഇടയില്‍ മാത്രം അയക്കാനും നിയമമുണ്ട്. രജിസ്റ്റര്‍ ചെയ്തശേഷവും ഇത്തരം സ്പാം കോളുകളും, എസ്എംഎസും ഒക്കെ വന്നാല്‍ എന്തുചെയ്യും എന്നാണോ? നിങ്ങളുടെ സേവനദാതാവിന്റെ വെബ്സൈറ്റ് വഴിയോ, മുകളില്‍പ്പറഞ്ഞ വെബ്സൈറ്റ്വഴിയോ പരാതിപ്പെടാം. പരാതിപ്പെട്ടാല്‍ സന്ദേശം അയച്ച വ്യക്തിയുടെ നമ്പര്‍ ബ്ളോക്ക് ചെയ്യുകവരെ ചെയ്യുകയും പിഴ ചുമത്തുകയുമൊക്കെ ചെയ്യാന്‍ ഇടയുണ്ട്.

ഇനി നിങ്ങള്‍ ഒരു ടെലിമാര്‍ക്കറ്റര്‍ ആണെങ്കില്‍ ഈ സേവനത്തില്‍ രജിസ്റ്റര്‍ചെയ്യുകയും, ഇതില്‍ രജിസ്റ്റര്‍ചെയ്ത ഉപയോക്താക്കളെ ബുദ്ധിമുട്ടിക്കാതിരിക്കുകയും വേണം.

ഉപദ്രവം എന്നു തോന്നിക്കുന്ന ഇത്തരം കോളുകളെ പരാതി കൊടുത്ത് ഒഴിവാക്കിയാല്‍, നിങ്ങളെപ്പോലെ പലരെയും ഇത്തരക്കാരില്‍നിന്ന് നിങ്ങള്‍ രക്ഷിക്കുകയാണ്. സ്പാം വിളിക്കാര്‍ക്കെതിരെ പരാതിപ്പെടല്‍ ഒരു സാമൂഹ്യസേവനമാണെന്ന് വേണമെങ്കില്‍ പറയാം.



deshabhimani section

Related News

View More
0 comments
Sort by

Home