ദുബായില്‍ ഇനി ഡ്രോണ്‍ ടാക്സികള്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 23, 2017, 12:38 PM | 0 min read

ലോകത്തെ  ആദ്യത്തെ ഡ്രോണ്‍ടാക്സികള്‍ ദുബായില്‍ വരാന്‍പോകുന്നു. അതെ, പൈലറ്റില്ലാ വിമാനങ്ങള്‍ അഥവാ ഡ്രോണുകള്‍ ആവും ദുബായിലെ സമീപഭാവിയിലെ ടാക്സികള്‍. ചൈനയിലെ ഇഹാന്‍ഗ് എന്ന ഡ്രോണ്‍കമ്പനിയുടെ 184 എന്ന മോഡല്‍ ഡ്രോണുകളാണ് ദുബായ് അധികൃതര്‍ വാങ്ങുന്നത്. ഒരു യാത്രക്കാരനെയും, അയാളുടെ ലഗേജും ചേര്‍ത്ത് 117 കിലോഗ്രാം‘ഭാരവുമായി യാത്രചെയ്യാന്‍ സാധിക്കുന്ന ഈ ചെറു വിമാനങ്ങള്‍ വരുംമാസങ്ങളില്‍ ദുബായ് നിരത്തിലല്ല, ആകാശത്തില്‍ ഇറങ്ങുമെന്നാണ് ഔദ്യോഗികഭാഷ്യം. 

ഈ വിമാനടാക്സികള്‍ ഓടിക്കാന്‍ നിങ്ങള്‍ക്ക് വിമാനങ്ങള്‍ പറപ്പിക്കാന്‍ അറിഞ്ഞിരിക്കണം എന്നൊന്നും പേടിവേണ്ട. കയറിയിരുന്ന് എങ്ങോട്ടാണ് പോകേണ്ടതെന്നു മാത്രം തെരഞ്ഞെടുത്താല്‍ മതി. ‘ഭൂമിയിലുള്ള കമാന്‍ഡ് സെന്ററാകും ഈ പൈലറ്റില്ലാവിമാനങ്ങള്‍ നിയന്ത്രിക്കുക. 3.5 കിലോമീറ്റര്‍വരെ  ഉയരത്തില്‍, 160 സാ/വവരെ വേഗത്തില്‍, ഒറ്റയടിക്ക് 50 കിലോമീറ്റര്‍വരെ പറക്കാന്‍ ഈ കുഞ്ഞുവിമാനങ്ങള്‍ക്ക് സാധിക്കും. എന്തെങ്കിലും തകരാറുണ്ടെങ്കില്‍ അടുത്തസ്ഥലത്ത് ലാന്‍ഡ്ചെയ്യാന്‍ സാധിക്കുന്ന ഈ വിമാനങ്ങള്‍ ഈ വര്‍ഷം ജൂലൈയില്‍ ദുബായ് സര്‍ക്കാരിന് കൈമാറാനാണ് പരിപാടി.

ഇത് വെറും പൊങ്ങച്ചംപറച്ചിലല്ല, മറിച്ച് ഇതിന്റെ ടെസ്റ്റ് പറക്കല്‍ ദുബായില്‍ ഇപ്പോള്‍ നടക്കുന്നുവെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
വിവരങ്ങള്‍ക്ക്  http://bit.ly/dubaidronetaxi എന്ന വിലാസത്തിലുള്ള വീഡിയോ കാണുക.



deshabhimani section

Related News

View More
0 comments
Sort by

Home