ഐപാഡിന്റെ സുരക്ഷാ വീഴ്ച കണ്ടെത്തി മലയാളി സെക്യൂരിറ്റി ഗവേഷകന്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 02, 2016, 01:25 PM | 0 min read

ന്യൂയോര്‍ക്ക് > ആപ്പിള്‍ ഐപാഡിന്റെ സുരക്ഷാ വീഴ്ച കണ്ടെത്തി മലയാളി സെക്യൂരിറ്റി ഗവേഷകന്‍ ഹേമന്ത് ജോസഫ്. ആപ്പിളിന്റെ ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ഐഒഎസ് 10.1പതിപ്പിലുള്ള സുരക്ഷാ വീഴ്ചയാണ് ഹേമന്ത് കണ്ടെത്തിയത്.

ആപ്പിള്‍ ഐഫോണിലെയും ഐപാഡിലെയും ആക്ടിവേഷന്‍ ലോക്ക് യൂസറിനുമാത്രം മറികടക്കാവുന്ന ക്രമീകരണമാണെന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്. ഈ ആക്ടിവേഷന്‍ ലോക്കില്‍ പിഴവുളളതയാണ് ഹേമന്ത് കണ്ടെത്തിയത്.

ഐപാഡില്‍ വൈഫൈ നെറ്റ്വര്‍ക്ക് തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെടുന്നതിനായി യൂസര്‍നെയിം, പാസ്സ്‌വേഡ് എന്നിവ നല്‍കുന്നതിലാണ് ഇത്തരം ഒരു സുരക്ഷാ വീഴ്ചാ സാധ്യത ഹേമന്ത് കണ്ടത്. പാസ്സ്‌വേഡ് നല്‍കേണ്ടിടത്ത് എത്ര വേണമെങ്കിലും അക്ഷരങ്ങളോ ചിഹ്നങ്ങളോ നല്‍കാനാകും. ഇപ്രകാരം ആയിരക്കണക്കിന് ക്യാരക്ടറുകള്‍ അവിടെ നല്‍കുന്നതോടെ ഓപ്പറേറ്റിങ് സിസ്റ്റം ഹാങ് ആകുകയും ഐപ്പാഡ് നിശ്ചലമാകുകയും ചെയ്യും.

ആപ്പിളിന്റെ മാഗ്നറ്റിക് സ്മാര്‍ട്ട് കവര്‍ ഉപയോഗിച്ച്് ഐപാഡ് ലോക് ചെയ്ത ശേഷം, കവര്‍ തുറക്കുമ്പോള്‍ സ്ക്രീന്‍ ഏതാനും സെക്കന്‍ഡുകള്‍ അങ്ങനെ നിന്ന ശേഷം ഐഒഎസ് ഹോംസ്ക്രീനിലേക്ക് മാറുന്നു. ഇത് ഐപാഡിന്റെ ശക്തമെന്ന് കരുതിയ ആക്ടിവേഷന്‍ ലോക്ക് മറികടന്ന് ഉപകരണത്തിലേക്ക് പൂര്‍ണമായി പ്രവേശനം നേടാന്‍ ഹേമന്തിനെ സഹായിച്ചു.

ഹേമന്ത് ഇക്കാര്യം ചൂിക്കാട്ടിയതിനെ തുടര്‍ന്ന് കഴിഞ്ഞമാസം പുറത്തിറങ്ങിയ ഐഒഎസ് അപ്ഡേഷനില്‍ ആപ്പിള്‍ ഈ പ്രശ്നം പരിഹരിച്ചു.

ഇപ്പോള്‍ സ്ളാഷ് സെക്വര്‍ എന്ന സ്ഥാപനത്തിലെ സെക്യൂരിറ്റി റിസര്‍ച്ചറായി ജോലിചെയ്യുകയാണ് ഹേമന്ത് ജോസഫ്. ഒപ്പം, കേരളാ പോലീസിന്റെ സൈബര്‍ സെല്ലുമായി ബന്ധപ്പെട്ടും ഹേമന്ത് പ്രവര്‍ത്തിക്കുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home