സാരി ട്രെൻഡിന് ഇടവേള നൽകി ഹഗ് മൈ യങർ സെൽഫ്

സാരി ട്രെൻഡിന് ഇനി വിശ്രമിക്കാം... ഇനി ഇവിടം ഭരിക്കാൻ പോകുക ട്രെൻഡ് ഹഗ് മൈ യങർ സെൽഫ്. ഇൻസ്റ്റഗ്രാമിൽ ഇതിനോടകം വൈറലാണ് ഗൂഗിൾ ജെമിനിയുടെ പുതിയ ഫീച്ചർ. ഈ ട്രെൻഡ് ഉപയോഗിച്ച് ഇപ്പോഴത്തെ ചിത്രവും കുട്ടിക്കാലത്തെ ചിത്രവും ഒരുമിപ്പിച്ച് ഒരു ഫോട്ടോ ഉണ്ടാക്കാൻ സാധിക്കും. നിരവധി ഇൻസ്റ്റഗ്രാം ക്രിയേറ്റർമാർ ഇതിനകം തന്നെ ചെറുപ്പകാലത്തെ ചിത്രങ്ങളെ ഇപ്പോഴത്തെ രൂപവുമായി ചേർത്തുവെച്ച് ചിത്രങ്ങൾ പങ്കുവെച്ച് തുടങ്ങിയിട്ടുണ്ട്. എന്നാൽ ഇതൊക്കെ തന്നെയാണെങ്കിലും ഇവ സ്വകാര്യതയുടെയും ഒപ്പം ചിത്രങ്ങളുടെ പുനരുപയോഗ സാധ്യതയും കുറിച്ചുള്ള സംശയങ്ങള്‍ ബാക്കി നിറുത്തുന്നുവെന്നോർക്കുക.









0 comments