ടെന്നീസ്‌ ഞാൻ മിസ്‌ ചെയ്യുന്നില്ല: റാഫേൽ നദാൽ

rafael nadal

PHOTO: Facebook/Rafael Nadal

avatar
Sports Desk

Published on Apr 23, 2025, 01:03 PM | 1 min read

മാഡ്രിഡ്‌: ലോറിയസ്‌ സ്‌പോർട്‌ അവാർഡ്‌ വേദിയിൽ വച്ച്‌ ടെന്നീസ്‌ ഇതിഹാസം റാഫേൽ നദാൽ പറഞ്ഞ വാക്കുകളാണ്‌ ഇപ്പോൾ കായികലോകത്തെ പ്രധാന ചർച്ചാവിഷയങ്ങളിലൊന്ന്‌. സ്‌പോർട്‌സ്‌ ഐക്കൺ അവാർഡ്‌ സ്വീകരിക്കാനെത്തിയതായിരുന്നു വേദിയിൽ നദാൽ.


ഞാൻ ടെന്നീസ്‌ മിസ് ചെയ്യുന്നില്ല എന്നായിരുന്നു അവാർഡ്‌ വേദിയിൽ വച്ച്‌ നദാൽ പറഞ്ഞ വാക്കുകൾ. വിരമിച്ച ശേഷം ടെന്നീസ്‌ മിസ്‌ ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി. ‘സത്യം പറഞ്ഞാൽ ഞാൻ ടെന്നീസ്‌ മിസ്‌ ചെയ്യുന്നില്ല’ എന്നായിരുന്നു ചോദ്യത്തിനുള്ള നദാലിന്റെ ഉത്തരം.


ടെന്നീസിനോടുള്ള താത്‌പര്യം നഷ്ടപ്പെട്ടത്‌ കൊണ്ടല്ല താൻ ഇങ്ങനെ പറയുന്നതെന്നും നദാൽ വ്യക്തമാക്കി. കൃത്യമായ സമയത്താണ്‌ ഞാൻ വിരമിക്കൽ തീരുമാനം എടുത്തതെന്നും സന്തോഷത്തോടെയാണ്‌ എന്റെ കരിയറവസാനിപ്പച്ചത്‌ എന്നുമായിരുന്നു നദാലിന്റെ പ്രതികരണം.


തുടരെ തുടരെയുണ്ടായ പരിക്കുകൾക്ക്‌ ശേഷം 38–ാം വയസിൽ കഴിഞ്ഞ നവംബറിലായിരുന്നു താരം വിരമിച്ചത്‌. 14 ഫ്രഞ്ച്‌ ഓപ്പണുകളുൾപ്പെടെ 22 ഗ്രാൻഡ്‌സ്ലാം കിരീടങ്ങളുമായാണ്‌ നദാൽ കളി മതിയാക്കിയത്‌. സ്‌പെയ്‌നിലെ മലാഗയിൽ നടന്ന ഡേവിസ്‌ കപ്പായിരുന്നു താരത്തിന്റെ അവസാന ടൂർണമെന്റ്‌.



deshabhimani section

Related News

View More
0 comments
Sort by

Home