ടെന്നീസിനോട് വിടപറഞ്ഞ് നദാൽ; മടക്കം തോൽവിയോടെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 20, 2024, 08:24 AM | 0 min read

മലാഗ> സ്‌പാനിഷ്‌ ഇതിഹാസം റാഫേൽ നദാൽ ടെന്നീസിനോട് വിടപറഞ്ഞു. ഡേവിസ്‌ കപ്പിലെ അവസാന മത്സരത്തിൽ തോൽവിയോടെയാണ് നദാലിന്റെ പടിയിറക്കം. മലാഗയിൽ നടന്ന ക്വാർട്ടറിൽ നെതർലാൻഡ്‌സിന്റെ ബോട്ടിക് വാൻ ഡി സാൻഡ്സ്ചൽപ്പിനാണ് നദാലിനെ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു തോൽവി. സ്കോർ 4-6, 4-6.

നാട്ടിൽ ഡേവിസ്‌ കപ്പ്‌ കളിച്ച്‌ വിടവാങ്ങുകയാണെന്ന്‌ കഴിഞ്ഞമാസമാണ്‌ മുപ്പത്തെട്ടുകാരൻ പ്രഖ്യാപിച്ചത്‌. രണ്ട്‌ പതിറ്റാണ്ട്‌ നീണ്ട ടെന്നീസ്‌ ജീവിതത്തിൽ 22 ഗ്രാൻഡ്‌ സ്ലാം കിരീടങ്ങൾ സ്വന്തമായുണ്ട്‌.  



 



deshabhimani section

Related News

View More
0 comments
Sort by

Home