ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ് ; നീരജ് നയിക്കും

ന്യൂഡൽഹി
ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിനെ ജാവലിൻ ത്രോ സൂപ്പർ താരം നീരജ് ചോപ്ര നയിക്കും. 19 അംഗ ടീമാണ്. എം ശ്രീശങ്കറും അബ്‌ദുള്ള അബൂബക്കറുമാണ് മലയാളികൾ. അഞ്ച് വനിതകളാണ് ടീമിൽ. ജപ്പാനിലെ ടോക്യോയിൽ 13മുതൽ 21വരെയാണ് ചാമ്പ്യൻഷിപ്.
ചരിത്രത്തിലാദ്യമായി പുരുഷ ജാവലിനിൽ നാല് ഇന്ത്യൻ താരങ്ങളിറങ്ങും. നീരജിനെ കൂടാതെ സച്ചിൻ യാദവ്, യശ്‌വീർ സിങ്, രോഹിത് യാദവ് എന്നിവർ ടീമിലുണ്ട്. രണ്ട് തവണ ലോക മെഡൽ നേടിയ നീരജിലാണ് പ്രതീക്ഷകൾ. നിലവിലെ ചാമ്പ്യനാണ് നീരജ്. ഒരുതവണ വെള്ളിയും നേടിയിരുന്നു.
നടത്തത്തിൽ യോഗ്യത നേടിയ അക്ഷ്‌ദീപ് സിങ്ങിന് പരിക്കുകാരണം ടീമിൽ ഉൾപ്പെടാനായില്ല. 3000 സ്‌റ്റീപ്പിൾചേസ് താരം അവിനാഷ് സാബ്‌ലെ, ഹെപ്‌റ്റാതലൺ അത്‌ലീറ്റ് നന്ദിനി അഗസാറ എന്നിവരും പരിക്കുകാരണം പുറത്തായി.
ഇന്ത്യൻ ടീം
ആൺ: നീരജ് ചോപ്ര, സച്ചിൻ യാദവ്, യശ്‌വീർ സിങ്, രോഹിത് യാദവ് (ജാവലിൻ), എം ശ്രീശങ്കർ (ലോങ് ജമ്പ്), പ്രവീൺ ചിത്രവേൽ, അബ്‌ദുള്ള അബൂബക്കർ (ട്രിപ്പിൾ ജമ്പ്), ഗുൽവീർ സിങ് (5000, 10,000 മീറ്റർ), സർവേഷ് അനിൽ കുഷാരെ (ഹൈജമ്പ്), അനിമേഷ് കുജുർ (200 മീ.), തേജസ് ഷിർസെ (110 മീ. ഹർഡിൽസ്), സെർവിൻ സെബാസ്‌റ്റ്യൻ (20 കി.മീ നടത്തം), റാം ബാബൂ, സന്ദീപ് കുമാർ (35 കി.മീ നടത്തം).
പെൺ: പാറുൾ ചൗധരി, അങ്കിത ധ്യാനി (3000 മീറ്റർ സ്‌റ്റീപ്പിൾചേസ്), അന്നു റാണി (ജാവലിൻ), പ്രിയങ്ക ഗോസ്വാമി (35 കി.മീ നടത്തം), പൂജ (800, 1500 മീ.).









0 comments