ഇന്ത്യൻ മുന്നേറ്റതാരം ലളിത് ഉപാധ്യായ ഹോക്കിയിൽ നിന്ന് വിരമിച്ചു

ന്യൂഡൽഹി: ഇന്ത്യൻ ഹോക്കിയുടെ മുന്നേറ്റതാരം ലളിത് ഉപാധ്യായ വിരമിക്കൽ പ്രഖ്യാപിച്ചു. രണ്ട് ഒളിമ്പിക്‌സ് വെങ്കല മെഡലുകൾ നേടിയ താരം ഒരു ദശാബ്ദത്തിലേറെ നീണ്ടു നിന്ന കരിയറിനാണ് വിരാമമിടുന്നത്. 2014ൽ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച ലളിത് 179 മത്സരങ്ങളിൽ നിന്നാണ് 40 ഗോളുകൾ നേടി. 2021ൽ അർജുന അവാർഡ് ലഭിച്ചു.
2016ലും 2018ലും ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി സ്വർണം നേടിയപ്പോഴും 2017ൽ ഏഷ്യൻ കപ്പിൽ സ്വർണ്ണം നേടിയപ്പോഴും ഇന്ത്യൻ ടീമിൽ നിർമണായക ശക്തിയായി. 2017 ഹോക്കി വേൾഡ് ലീഗിൽ വെങ്കലവും 2018 ചാമ്പ്യൻസ് ട്രോഫിയിൽ വെള്ളിയും നേടിയ ടീമിന്റെയും ഭാഗമായി.
പ്രോ ഹോക്കി ലീഗിൽ തുടർച്ചയായ ഏഴ് തോൽവിക്കുശേഷം ബൽജിയത്തെ 4–3ന് കീഴടക്കി ശേഷമാണ് വിരമിക്കൽ പ്രഖ്യാപനം. 16 കളിയിൽ ആറ് ജയത്തോടെ 18 പോയിന്റ് മാത്രം നേടി ഏഴാംസ്ഥാനത്താണ് ഇന്ത്യ. ആകെ ഒമ്പത് ടീമുകളാണുള്ളത്. 35 പോയിന്റുള്ള നെതർലൻഡ്‌സാണ് ഒന്നാമത്.
0 comments