print edition അത്ഭുതം ! മൂന്നാംദിനം അത്‌ലറ്റിക്‌സിൽ 5 റെക്കോഡുകൾ

പി അഭിഷേക്
Published on Oct 26, 2025, 12:00 AM | 2 min read
തിരുവനന്തപുരം
കേരളത്തിന്റെ സ്‌കൂൾ അത്‌ലറ്റിക്‌സ് ട്രാക്കിന് മിന്നൽ വേഗം. മൂന്നാംദിനം 200 മീറ്ററിൽമാത്രം നാല് റെക്കോഡുകളാണ് കടപുഴകിയത്. ഇതുൾപ്പെടെ അഞ്ച് സമയം ട്രാക്കിൽ തിരുത്തപ്പെട്ടു. ജില്ലാ പോരിൽ പാലക്കാട് മൂന്നാംദിനവും തലപ്പത്തുണ്ട്. നിലവിലെ ചാമ്പ്യൻമാരായ മലപ്പുറം തൊട്ടുപിന്നിൽത്തന്നെ. പാലക്കാടിന് 16 സ്വർണമുൾപ്പെടെ 134 പോയിന്റായി. 11 സ്വർണമുള്ള മലപ്പുറത്തിന് 112 പോയിന്റും. എട്ട് സ്വർണമുൾപ്പെടെ 73 പോയിന്റുമായി കോഴിക്കോടാണ് മൂന്നാമത്.
സ്‌കൂളുകളിൽ പുല്ലൂരാന്പാറ സെന്റ് ജോസ-ഫ്‌സ് എച്ച്‌എസ് ഒന്നാമതാണ് (40). 34 വീതം പോയിന്റുമായി നാവാമുകുന്ദ സ്‌കൂളും മുണ്ടൂർ സ്‌കൂളും തൊട്ടുപിന്നിലുണ്ട്. ഓവറോൾ ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം കുതിപ്പ് തുടർന്നു. 165 സ്വർണം ഉൾപ്പെടെ 1472പോയിന്റ്.
ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിൽ തൊട്ടതെല്ലാം പൊന്നാക്കുകയായിരുന്നു കേരളത്തിന്റെ കായിക കൗമാരം. നൂറിൽ പതിറ്റാണ്ടിന്റെ സയമങ്ങൾ തിരുത്തപ്പെട്ടപ്പോൾ 200ലും അതാവർത്തിച്ചു. സ്‌പ്രിന്റിൽ ഇരട്ട റെക്കോഡിട്ട ആലപ്പുഴ ചാരമംഗലം സ്‌കൂളിലെ ടി എം അതുലാണ് മിന്നുംതാരം. ജൂനിയർ ആൺകുട്ടികളുടെ 200ൽ ആദ്യ മൂന്നുപേരും എട്ട് വർഷം മുമ്പുള്ള സമയം തിരുത്തി.

പെൺകുട്ടികളിൽ കോഴിക്കോടിന്റെ ദേവനന്ദ വി ബിജുവിന്റെ റെക്കോഡ് പ്രകടനവും മീറ്റിലെ ആവേശക്കാഴ്‌ചയായി. സബ്‌ജൂനിയർ പെൺകുട്ടികളിൽ പാലക്കാടിന്റെ എസ് ആൻവി 38 വർഷം പഴക്കമുള്ള റെക്കോഡ് തിരുത്തി. സീനിയർ ആൺകുട്ടികളിൽ പാലക്കാടിന്റെ ജെ നിവേദ് കൃഷ്‌ണയാണ് സ്‌പ്രിന്റിലെ മറ്റൊരു റെക്കോഡുകാരൻ. ആൺകുട്ടികളുടെ 5000 മീറ്റർ നടത്തത്തിൽ മലപ്പുറത്തിന്റെ എ കെ മുഹമ്മദ് സുൽത്താനും സമയം തിരുത്തി.
സീനിയർ പെൺകുട്ടികളിൽ മലപ്പുറം നാവാമുകുന്ദ സ്‌കൂളിന്റെ ആദിത്യ അജി ട്രിപ്പിൾ സ്വർണം പൂർത്തിയാക്കി. സബ്‌ജൂനിയർ ആൺകുട്ടികളിൽ കോഴിക്കോടിന്റെ സഞ്‌ജയ് സ്‌പ്രിന്റിൽ ഇരട്ടസ്വർണം പൂർത്തിയാക്കി.അത്‌ലറ്റിക്‌സിൽ 96ൽ 51 ഫൈനലുകളാണ് പൂർത്തിയായത്.

200 മീറ്റർ
സബ്ജൂനിയര്‍ ആണ്‍
വെള്ളി: സി എം റയാന്‍ (കുരിയച്ചിറ സെന്റ് പോള്‍സ് സിഇഎച്ച്എസ്എസ്, തൃശൂര്‍)
വെങ്കലം: നീരജ് (തിരുന്നാവായ നാവാമുകുന്ദ എച്ച്എസ്എസ്, മലപ്പുറം)
സബ്ജൂനിയര്‍ പെണ്‍
വെള്ളി: അല്‍ക്ക ഷിനോജ് (കുത്തുവയല്‍ സെന്റ് ജോര്‍ജ്‌സ് എച്ച്എസ്എസ്, കോഴിക്കോട്)
വെങ്കലം: ദേവപ്രിയ ഷൈബു (കാല്‍വരി മൗണ്ട് സിഎച്ച്എസ്, ഇടുക്കി)
ജൂനിയര്‍ ആണ്‍
വെള്ളി: ശ്രീഹരി സി ബിനു (മുരിക്കുംവയല്‍ ജിവിഎച്ച്എസ്എസ്, കോട്ടയം)
വെങ്കലം: എസ് സിനില്‍ (കുഴല്‍മന്ദം സിഎഎച്ച്എസ്, പാലക്കാട്)
ജൂനിയര്‍ പെണ്‍
വെള്ളി: ഇവാന ടോമി (തലശേരി സായ്, കണ്ണൂര്‍)
വെങ്കലം: ആർ ശ്രേയ (സെന്റ് ജോസഫ്‌സ് ജിഎച്ച്‌എസ്‌എസ് ആലപ്പുഴ)
സീനിയര്‍ ആണ്‍
വെള്ളി: സി കെ ഫസലുല്‍ ഹഖ് (തിരുന്നാവായ നാവാമുകുന്ദ എച്ച്എസ്എസ്, മലപ്പുറം)
വെങ്കലം: എം ഐ ഷാമില്‍ ഹുസൈന്‍ (വടവന്നൂര്‍ വിഎംഎച്ച്എസ്, പാലക്കാട്)
സീനിയര്‍ പെണ്‍
വെള്ളി: ജ്യോതി ഉപാധ്യ (പുല്ലൂരാമ്പാറ സെന്റ് ജോസഫ്‌സ് എച്ച്എസ്എസ്, കോഴിക്കോട്)
വെങ്കലം: ഇ ജെ സോണിയ (ആളൂർ ആർഎം എച്ച്‌എസ്‌എസ്, തൃശൂർ)

സീനിയർ പെൺകുട്ടികളുടെ വടംവലിയിൽ ജേതാക്കളായ കണ്ണൂർ ടീം









0 comments