ദേശീയ ഗെയിംസ്: സൈക്ലിങ്ങിൽ കേരളത്തിന് വെള്ളി; ഫുട്‌ബോളിൽ സെമിയിൽ

രുദ്രാപുർ : ദേശീയ ഗെയിംസിൽ സൈക്ലിങ്ങിൽ കേരളത്തിന് വെള്ളി. കേരളത്തിനു വേണ്ടി അദ്വൈത് ശങ്കറാണ് വെള്ളി മെഡൽ നേടിയത്. 15 കിലോമീറ്റർ സ്‌ക്രാച്ച് റേസിലാണ് നേട്ടം. ഇതോടെ കേരളത്തിന്റെ മെഡൽ നേട്ടം 14 ആയി. ആറു സ്വർണം, നാല് വെള്ളി, നാലു വെങ്കലവുമായി 11–-ാം സ്ഥാനത്താണ് കേരളം. ഫുട്‌ബോളിൽ സർവീസസിനെ 3–0 തോൽപ്പിച്ചു കൊണ്ട് കേരളം സെമിയിലെത്തി.









0 comments