തിരുത്തിയത്‌ 
അഞ്‌ജുവിന്റെ ദൂരം

ശൈലിയുടെ സമ്മാനം ; ലോങ്‌ ജമ്പിൽ അഞ്‌ജുവിന്റെ ശിഷ്യ ശൈലി സിങ്ങിന്‌ റെക്കോഡ്‌

shaili sing
avatar
Sports Desk

Published on Apr 25, 2025, 12:36 AM | 1 min read


കൊച്ചി : അഞ്‌ജു ബോബി ജോർജിനും റോബർട്ട്‌ ബോബി ജോർജിനും വിവാഹ വാർഷിക സമ്മാനമായി ശിഷ്യയുടെ സ്വർണം. ഫെഡറേഷൻ കപ്പ്‌ വനിതാ ലോങ്‌ ജമ്പിൽ ശൈലി സിങ് മീറ്റ്‌ റെക്കോഡിട്ടാണ്‌ ഒന്നാമതെത്തിയത്‌. തകർത്തത്‌ അഞ്‌ജുവിന്റെതന്നെ റെക്കോഡ്‌. 2002ൽ അഞ്‌ജു കുറിച്ച 6.59 മീറ്റർ ദൂരമാണ്‌ തിരുത്തിയത്‌. 6.64 മീറ്ററിലാണ്‌ ശൈലിയുടെ നേട്ടം. മനോഹരമായ വിവാഹസമ്മാനമാണിതെന്ന്‌ അഞ്‌ജു പറഞ്ഞു.

ശൈലിസിങ്‌ ചാടാനൊരുങ്ങുമ്പോൾ ഗ്യാലറിയിൽ അഞ്‌ജുവുണ്ടായിരുന്നു. ബോബി പകർന്ന തന്ത്രങ്ങളുടെ കരുത്തിൽ ആദ്യ ശ്രമത്തിൽ 6.38, രണ്ടാമത്‌ 6.30. മൂന്നാം ശ്രമത്തിൽ 6.64. നാലാം ശ്രമത്തിൽ 6.54 മീറ്റർ. അവസാന രണ്ട്‌ ചാട്ടങ്ങളും ഫൗളായി.


മലയാളി താരം ആൻസി സോജൻ വെള്ളി (6.46 മീറ്റർ) നേടി. ട്രിപ്പിൾ ജമ്പിൽ അബ്ദുള്ള അബൂബക്കറിനും സ്വർണത്തിൽ എത്തായില്ല. 16.99 മീറ്റർ ചാടി എയർഫോഴ്‌സ്‌ താരം വെള്ളി നേടി. കോഴിക്കോട്‌ നാദാപുരം സ്വദേശിയാണ്‌. മലപ്പുറം കുറ്റിപ്പുറം സ്വദേശി മുഹമ്മദ്‌ മുഹ്‌സിനാണ്‌(16.28 മീറ്റർ) വെങ്കലം. ജെഎസ്‌ഡബ്ല്യു താരമാണ്‌. 800 മീറ്ററിൽ മലയാളി താരം മുഹമ്മദ്‌ അഫ്‌സൽ നാലാമനായെങ്കിലും ഹീറ്റ്‌സിൽ ഏഷ്യൻ അത്‌ലറ്റിക്‌സ്‌ യോഗ്യത മറികടന്നു.



deshabhimani section

Related News

View More
0 comments
Sort by

Home