മെഡൽ ഫാമിലി; 25 വർഷത്തിന് ശേഷം വീട്ടിലേക്കെത്തിയ രണ്ടാമത്തെ മെഡൽ

അവന്തികയ്ക്ക് അമ്മ മിനിജയുടെ ചുംബനം
തിരുവനന്തപുരം: സീനിയർ പെൺകുട്ടികളുടെ ജാവലിൻ ത്രോയിൽ കെ എസ് അവന്തിക സ്വർണം നേടുമ്പോൾ തൊടുപുഴ മടക്കത്താനം കുടിക്കാലിൽ വീട്ടിലേക്ക് സ്‌കൂൾ അത്‌ലറ്റിക്‌സിലെ രണ്ടാമത്തെ മെഡലാണ് എത്തുന്നത്.
1990ലെ സംസ്ഥാന സ്കൂൾ കായികമേളയിൽ 100 മീറ്റർ ഹർഡിൽസിൽ വെങ്കലം നേടിയ അമ്മ മിനിജയെ സാക്ഷിയാക്കിയായിരുന്നു അവന്തികയുടെ നേട്ടം. 33.94 മീറ്ററാണ് എറിഞ്ഞത്. ഇടുക്കി തൊടുപുഴ കുമാരമംഗലം എംകെഎൻഎം എച്ച്എസ്എസിലെ വിദ്യാർഥിയാണ്. രാജാക്കാട് എൻആർ സിറ്റി എസ്എൻവിഎച്ച്എസ്എസിലെ കായികാധ്യാപികയായിരുന്നു മിനിജ.
ആ സമയത്താണ് അവന്തികയെ അത്‌ലറ്റിക്‌സിലേക്ക് കൊണ്ടുവരുന്നത്. തുടക്കത്തിൽ ട്രിപ്പിൾ ജന്പും ഹൈജന്പുമായിരുന്നു ശ്രദ്ധിച്ചത്. പിന്നീട് ജാവലിനിലേക്ക് മാറി. നിലവിൽ എറണാകുളം കല്ലൂർക്കാട് ബിആർസിയിലെ കായികാധ്യാപികയാണ് ടി ബി മിനിജ.സ്‌കൂളിലെ കായികാധ്യാപകൻ ബേബി ഫ്രാൻസിസാണ് പരിശീലകൻ.








0 comments