സീനിയർ ബാസ്‌കറ്റ്‌ബോൾ ഇന്ന് മുതൽ


Sports Desk
Published on Oct 07, 2025, 12:01 AM | 1 min read
കുന്നംകുളം
സംസ്ഥാന സീനിയർ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിന് തൃശൂർ കുന്നംകുളത്തെ ജവഹർ സ്‌ക്വയർ സ്‌റ്റേഡിയത്തിൽ ഇന്ന് തുടക്കം. ആദ്യ ദിനം രാവിലെ ഏഴുമുതൽ 12 മത്സരങ്ങളുണ്ട്. വനിതകളിൽ മലപ്പുറവും പത്തനംതിട്ടയും തമ്മിലാണ് ആദ്യ മത്സരം.
വൈകിട്ട് അഞ്ചിന് കെ രാധാകൃഷ്ണൻ എംപി ഉദ്ഘാടനം ചെയ്യും. തുടർന്ന് തൃശൂർ പുരുഷ ടീം ആലപ്പുഴയെയും വനിതകൾ കണ്ണൂരിനെയും നേരിടും. മത്സരങ്ങൾ നിയന്ത്രിക്കാൻ ദുബായിലുള്ള രാജ്യാന്തര റഫറി സാനിം മുഹമ്മദും ലണ്ടനിൽ ജോലിചെയ്യുന്ന അലൻ ജോസുമെത്തി. 12 വരെയാണ് ചാമ്പ്യൻഷിപ്പ്.









0 comments