സീനിയർ 
ബാസ്‌കറ്റ്‌ബോൾ : 
ചാമ്പ്യൻമാർ മുന്നേറി

senior Basketball
avatar
Sports Desk

Published on Oct 09, 2025, 12:02 AM | 1 min read


കുന്നംകുളം

സംസ്ഥാന സീനിയർ ബാസ്‌കറ്റ്‌ബോളിൽ ചാമ്പ്യൻമാർ മുന്നേറി. - വനിതകളിൽ രാജ്യാന്തര താരങ്ങളായ അനീഷ ക്ലീറ്റസ്, ശ്രീകലാ റാണി, സൂസൻ ഫ്ലോറാം ടീൻ, കവിത ജോസ് എന്നിവരടങ്ങിയ തിരുവനന്തപുരം ടീം മലപ്പുറത്തെ 76–26ന്‌ പരാജയപ്പെടുത്തി. പുരുഷന്മാരിൽ ജേതാക്കളായ എറണാകുളം 62– -54ന്‌ ആലപ്പുഴയെ കീഴടക്കി രണ്ടാം ജയം നേടി.


ആതിഥേയരായ തൃശൂരിന്റെ പുരുഷ, വനിതാ ടീമുകൾ ജയത്തോടെ തുടങ്ങി. വനിതകൾ കണ്ണൂരിനെയും (63–-37) പുരുഷന്മാർ ആലപ്പുഴയെയും (83–-38) തോൽപ്പിച്ചു. പുരുഷ വിഭാഗത്തിൽ ഇടുക്കി വയനാടിനെയും (73–33) മലപ്പുറം കാസർകോടിനെയും (71–56) പരാജയപ്പെടുത്തി.


വനിതകളിൽ എറണാകുളം കാസർകോടിനെയും (26–-16) ആലപ്പുഴ കണ്ണൂരിനെയും (66–-23) തോൽപ്പിച്ചു. പാലക്കാട് കാസർകോടിനെ 62– 17ന്‌ തകർത്തു. കോട്ടയം 61– -26ന്‌ കോഴിക്കോടിനെ തോൽപ്പിച്ചു. ലീഗ്‌ മത്സരങ്ങൾ ഇന്ന്‌ സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home