സുവർണ സ്വപ്‌നവുമായി സജൻ

ഡെറാഡൂൺ
കേരളത്തിന്റെ സുവർണ പ്രതീക്ഷയായ സജൻ പ്രകാശ് ഇന്ന് ദേശീയ ഗെയിംസിൽ ഇറങ്ങുന്നു. ഹൽദ്വാനിയിലെ നീന്തൽക്കുളത്തിൽ 200 മീറ്റർ ഫ്രീസ്‌റ്റൈൽ, 100 മീറ്റർ ബട്ടർഫ്‌ളൈ എന്നിവയിൽ മത്സരിക്കും. കാലാവസ്ഥ വെല്ലുവിളിയാണെന്ന് സജൻ പറഞ്ഞു. നീന്തൽക്കുളത്തിൽ വെള്ളം ചൂടായതുകൊണ്ടുമാത്രം കാര്യമില്ല. പുറത്തെ തണുപ്പ് ബാധിച്ചേക്കും.
അഞ്ചു മാസത്തെ ഇടവേളയ്‌ക്കുശേഷമാണ് ഒരുക്കം തുടങ്ങിയത്. 2026ലെ ഏഷ്യൻ ഗെയിംസാണ് ലക്ഷ്യമെന്ന് സജൻ പറഞ്ഞു.
മുപ്പത്തൊന്നുകാരന് അഞ്ചാംഗെയിംസാണ്. 2011ൽ റാഞ്ചിയിലായിരുന്നു തുടക്കം. ഗോവൻ ഗെയിംസിൽ ഒമ്പത് മെഡലായിരുന്നു. അഹമ്മദാബാദിൽ മികച്ച താരമായി.









0 comments