ഏഷ്യൻ അക്വാട്ടിക്‌സ് ചാമ്പ്യൻഷിപ് ; സജന് വെള്ളി


Sports Desk
Published on Sep 30, 2025, 12:07 AM | 1 min read
അഹമ്മദാബാദ്
ഏഷ്യൻ അക്വാട്ടിക്‌സ് ചാമ്പ്യൻഷിപ് രണ്ടാംദിനം ഡൈവിങ്ങിൽ ഇന്ത്യ ചരിത്രംകുറിച്ചു. പുരുഷന്മാരുടെ 10 മീറ്റർ സിൻക്രണൈസ്‌ഡ് ഡൈവിങ്ങിൽ ഇന്ദീവർ സായ്‌റാമും വിൽസൺ സിങ് നിങ്‌തൗജാമും വെങ്കലം നേടി. ആദ്യമായാണ് ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ മെഡൽ നേട്ടം.
നീന്തലിൽ പുരുഷന്മാരുടെ 4x200 മീറ്റർ ഫ്രീസ്‌റ്റൈൽ റിലേയിൽ മലയാളി താരം സജൻപ്രകാശ് ഉൾപ്പെട്ട ടീം വെള്ളി നേടി. അനീഷ് കുമാർ ഗൗഡ, ഷൊവാൻ ഗാംഗുലി, ശ്രീഹരി നടരാജ് എന്നിവരും ടീമിലുൾപ്പെട്ടു. 1500 മീറ്റർ ഫ്രീസ്‌റ്റൈലിൽ കുശാഗ്ര റാവത്തും 200 മീറ്റർ ബ്രസ്‌റ്റ് സ്‌ട്രോക്കിൽ ഋഷഭ് ദാസും വെങ്കലം നേടി.









0 comments