വെള്ളിത്തിളക്കത്തിൽ സജൻ; കേരളത്തിന് പതിനഞ്ചാമത്തെ മെഡൽ

ഡെറാഡൂൺ: 38-ാമത് ദേശീയ ഗെയിംസിൽ കേരളത്തിന്റെ സജൻ പ്രകാശിന് വെള്ളി. നീന്തലിൽ 200 മീറ്റർ മെഡ്‌ലെയിലാണ് സജൻ വെള്ളി നേടിയത്. ഇതോടെ നാലമത്തെ മെഡലാണ് സജൻ സ്വന്തമാക്കുന്നത്. 200 മീറ്റർ ബട്ടർഫ്‌ളൈയിൽ സ്വർണവും 200 മീറ്റർ ഫ്രീസ്‌റ്റൈൽ, 100 മീറ്റർ ബട്ടർഫ്‌ളൈ എന്നിവയിൽ വെങ്കലവും സജൻ നേടിയിരുന്നു.
ഇതോടെ കേരളത്തിന്റെ മെഡൽ നേട്ടം 15 ആയി. ആറു സ്വർണം, അഞ്ച് വെള്ളി, നാലു വെങ്കലവുമായി 11-ാം സ്ഥാനത്താണ് കേരളം.









0 comments