പാകിസ്ഥാൻ ടീമിനെ അയക്കില്ല

ലാഹോർ: ഇന്ത്യയിൽ നടക്കുന്ന ഹോക്കി ഏഷ്യാകപ്പിനും ജൂനിയർ ലോകകപ്പിനും പാകിസ്ഥാൻ ടീമിനെ അയക്കാനിടയില്ല. കളിക്കാരുടെ സുരക്ഷയുടെ പേരിൽ പിൻമാറാനാണ് തീരുമാനം. 2023 ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിലാണ് പാകിസ്ഥാൻ അവസാനമായി പങ്കെടുത്തത്. ആഗസ്‌ത് 27 മുതൽ ബിഹാറിലെ രാജ്‌ഗീറിലാണ് ഏഷ്യാകപ്പ്. ജൂനിയർ ലോകകപ്പ് നവംബർ 28 മുതൽ ചെന്നൈയിലും.









0 comments