‘നീരജ് ചോപ്ര ക്ലാസിക്’; ജാവലിൻ ത്രോയിൽ നീരജ് ചാമ്പ്യൻ

ബംഗളൂരു: പ്രഥമ നീരജ് ചോപ്ര ക്ലാസിക് ജാവലിൻ ത്രോയിൽ ഇന്ത്യയുടെ ഒളിമ്പിക് ചാമ്പ്യൻ ജേതാവായി. നീരജ് എറിഞ്ഞ ദൂരം 86.18 മീറ്റർ. 12 പേർ അണിനിരന്ന ചാമ്പ്യൻഷിപ്പിൽ മൂന്നാമത്തെ ഏറിലാണ് നേട്ടം. ആദ്യ ത്രോ ഫൗളായി. രണ്ടാമത്തേത് 82.99 മീറ്റർ. നാലാമത്തെ ഏറും ഫൗളായി. തുടർന്ന് 84. 07 മീറ്ററും അവസാനത്തേത് 82.22 മീറ്ററിലും അവസാനിച്ചു. കെനിയയുടെ ജൂലിയസ് യെഗോ 84. 51 മീറ്റർ എറിഞ്ഞ് രണ്ടാമതായി. ശ്രീലങ്കയുടെ രുമേഷ് പതിരഗെയാണ് (84.34) മൂന്നാമത്.









0 comments