പാരീസ് ഡയമണ്ട് ലീഗ്; നീരജ് ചോപ്രയ്ക്ക് സ്വർണം

പാരിസ്: പാരീസ് ഡയമണ്ട് ലീഗിൽ ജാവലിൻ ത്രോയിൽ ഇന്ത്യൻ താരം നീരജ് ചോപ്രയ്ക്ക് സ്വർണം. 888.16 മീറ്റര്‍ ദൂരം എറിഞ്ഞാണ് നീരജ് ഒന്നാം സ്ഥാനത്തെത്തിയത്. ജർമനിയുടെ ജൂലിയൻ വെബ്ബർ (87.88 മീറ്റർ) രണ്ടാമതെത്തി. ആദ്യ ശ്രമത്തിലായിരുന്നു നീരജിന്റെ സ്വർണ നേട്ടം. ദോഹ മീറ്റിൽ 90 മീറ്ററെന്ന കടമ്പ ഇന്ത്യൻ താരം പിന്നിട്ടിരുന്നു. 90.23 മീറ്റർ എറിഞ്ഞ നീരജ് ജർമ്മനിയുടെ ജൂലിയൻ വെബറിന് പിന്നിൽ രണ്ടാം സ്ഥാനം നേടുകയും ചെയ്തു.
എട്ടുവർഷത്തിന് ശേഷമാണ് പാരീസ് ഡയമണ്ട് ലീഗിൽ നീരജ് മത്സരിക്കുന്നത്. എട്ട് വർഷത്തിന് ശേഷമാണ് നീരജ് ചോപ്ര തിരിച്ചെത്തുന്നത്. ഒളിമ്പിക് ഗെയിംസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി താരം കഴിഞ്ഞ വർഷം പാരിസ് ഡിഎൽ ഒഴിവാക്കിയിരുന്നു. 2017 ൽ പാരിസ് ഡിഎല്ലിൽ അവസാനമായി മത്സരിച്ച അദ്ദേഹം 84.67 മീറ്റർ എറിഞ്ഞ് അഞ്ചാം സ്ഥാനം നേടിയിരുന്നു.
0 comments