Deshabhimani

നീരജ്‌ ഇന്ന്‌ പാരിസിൽ

Neeraj Chopra
avatar
Sports Desk

Published on Jun 20, 2025, 12:00 AM | 1 min read


പാരിസ്‌

ഇന്ത്യയുടെ ജാവലിൻ ത്രോ താരം നീരജ്‌ ചോപ്ര ഇന്ന്‌ പാരിസ്‌ ഡയമണ്ട്‌ ലീഗിൽ പങ്കെടുക്കും. കഴിഞ്ഞവർഷം ഒളിമ്പിക്‌സ്‌ നടന്ന വേദിയിൽ രാത്രി 1.10നാണ്‌ മത്സരം. 2017ൽ നീരജ്‌ ഇവിടെ സാന്നിധ്യമറിയിച്ചിരുന്നു. അന്ന്‌ 84.67 മീറ്റർ എറിഞ്ഞ്‌ അഞ്ചാമതായി. എട്ട്‌ വർഷത്തെ ഇടവേളക്കുശേഷം തിരിച്ചെത്തുമ്പോൾ ഇരുപത്തേഴുകാരന്റെ കഴുത്തിൽ രണ്ട്‌ ഒളിമ്പിക്‌സ്‌ മെഡലുണ്ട്‌. 90 മീറ്റർ കടമ്പയും താണ്ടിയിരിക്കുന്നു. ഈ സീസണിൽ പങ്കെടുത്ത രണ്ട്‌ മീറ്റിലും രണ്ടാംസ്ഥാനമായിരുന്നു. ദോഹ ഡയമണ്ട്‌ ലീഗിൽ ആദ്യമായി 90.23 മീറ്റർ എറിഞ്ഞു. പോളണ്ട്‌ മീറ്റിൽ അത്‌ 84.14 മീറ്ററായി കുറഞ്ഞു. രണ്ടിടത്തും ജർമനിയുടെ ജൂലിയൻ വെബറാണ്‌ ഒന്നാമത്‌.



deshabhimani section

Related News

View More
0 comments
Sort by

Home