നീരജിന് ഇന്ന് ഒസ്‌ട്രാവാ മീറ്റ്


Sports Desk
Published on Jun 24, 2025, 12:05 AM | 1 min read
ഒസ്‌ട്രാവാ (ചെക്ക്)
ഇന്ത്യയുടെ ജാവലിൻ ത്രോ താരം നീരജ് ചോപ്ര ഇന്ന് ചെക്ക് റിപ്പബ്ലിക്കിലെ ഒസ്‌ട്രാവയിൽ നടക്കുന്ന ഗോൾഡൻ സ്‌പൈക്ക് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. ഇന്ത്യൻ സമയം രാത്രി 10.30–-നാണ് മത്സരം. ആദ്യമായാണ് ഇരുപത്തേഴുകാരൻ ഈ മീറ്റിൽ ജാവലിൻ എറിയുന്നത്.
ഈ സീസണിലെ അഞ്ചാമത്തെ ചാമ്പ്യൻഷിപ്പിലാണ് പങ്കെടുക്കുന്നത്. 90 മീറ്റർ മറികടന്ന ഗ്രനഡയുടെ ആൻഡേഴ്‌സൺ പീറ്റേഴ്‌സും (93.07 മീറ്റർ) ജർമനിയുടെ തോമസ് റോളറും (93.90) വെല്ലുവിളിയാകും. ദോഹ ഡയമണ്ട് ലീഗിൽ എറിഞ്ഞ 90.23 മീറ്ററാണ് നീരജിന്റെ മികച്ച ദൂരം.
0 comments