നീരജ്‌ നാളെ ഡയമണ്ട്‌ ലീഗ്‌ ഫൈനലിന്‌

neeraj chopra
avatar
Sports Desk

Published on Aug 27, 2025, 03:23 AM | 1 min read


സൂറിച്ച്‌

ഇന്ത്യയുടെ ജാവലിൻ ത്രോ താരം നീരജ്‌ ചോപ്ര ഡയമണ്ട്‌ ലീഗ്‌ അത്‌ലറ്റിക്‌സ്‌ ഫൈനലിൽ നാളെ ഇറങ്ങും. ഇന്നും നാളെയും സ്വിറ്റ്‌സർലൻഡിലെ സൂറിച്ചിൽ 16 ഇനങ്ങളിലാണ്‌ മത്സരങ്ങൾ. നീരജ്‌ മത്സരിക്കുന്ന ജാവലിൻ മത്സരം നാളെ രാത്രി 11.15നാണ്‌. 14 ഡയമണ്ട്‌ ലീഗുകളിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഓരോ ഇനത്തിലും ഫൈനലിലേക്ക്‌ യോഗ്യത.


ദോഹ, പാരിസ്‌ ഡയമണ്ട്‌ ലീഗുകളിലാണ്‌ നീരജ്‌ ഇത്തവണ പങ്കെടുത്തത്‌. ദോഹയിൽ 90.23 മീറ്റർ എറിഞ്ഞെങ്കിലും ജർമൻതാരം ജൂലിലയൻ വെബർക്ക്‌ പിന്നിൽ രണ്ടാമതായി. പാരിസിൽ 88.16 മീറ്റർ എറിഞ്ഞ്‌ ഒന്നാമതെത്തി. ഫൈനലിൽ ഏഴ്‌ അത്‌ലീറ്റുകളുണ്ട്‌. നീരജിനും വെബർക്കും പുറമേ നിലവിലെ ചാമ്പ്യൻ ഗ്രനഡയുടെ ആൻഡേഴ്‌സൺ പീറ്റേഴ്‌സ്‌, ട്രിനിഡാഡിന്റെ കെഷോൺ വാൽകോട്ട്‌, കെനിയയുടെ ജൂലിയസ്‌ യെഗോ, മൾഡോവയുടെ അഡ്രിയാൻ മർഡറെ എന്നിവർക്കൊപ്പം സ്വിറ്റ്‌സർലന്‍ഡിന്റെ സൈമൺ വീലാൻഡും മത്സരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home