ദേശീയ ഗെയിംസ്: നീന്തലിൽ കേരളത്തിന്റെ സജൻ പ്രകാശിന് ഇരട്ട മെഡൽ

ഡെറാഡൂൺ: ദേശീയ ഗെയിംസിൽ കേളത്തിന്റെ സജൻ പ്രകാശിന് രണ്ട് മെഡൽ. 200 മീറ്റർ ഫ്രീസ്‌റ്റൈൽ, 100 മീറ്റർ ബട്ടർഫ്‌ളൈ എന്നിവയിലാണ് സജൻ പ്രകാശ് വെങ്കലം നേടിയത്. മുപ്പത്തൊന്നുകാരന് അഞ്ചാം ഗെയിംസാണ്. 2011ൽ റാഞ്ചിയിലായിരുന്നു തുടക്കം. ഗോവൻ ഗെയിംസിൽ ഒമ്പത് മെഡലായിരുന്നു. അഹമ്മദാബാദിൽ മികച്ച താരമായി.
ദേശീയ ഗെയിംസിൽ 26 മെഡൽ സ്വന്തമായുണ്ട്. കഴിഞ്ഞവർഷം ലോക പൊലീസ് മീറ്റിൽ 10 ഇനങ്ങളിൽ സ്വർണം നേടി. സജൻ കേരള പൊലീസിൽ അസി. കമാൻഡന്റാണ്. 2016 റിയോ ഒളിമ്പിക്സിലും 2020 ടോക്യോ ഒളിമ്പിക്സിലും പങ്കെടുത്തു. തുടർച്ചയായി രണ്ട് ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ ഇന്ത്യൻ നീന്തൽ താരമാണ്.









0 comments