ദേശീയ ഗെയിംസ്: ഫെൻസിങ്ങിൽ അൽക്കയ്ക്ക് വെങ്കലം

ഹൽദ്വാനി : 38ാമത് ദേശീയ ഗെയിംസിൽ വീണ്ടും വെങ്കലത്തിളക്കത്തിൽ കേരളം. വനിതകളുടെ ഫെൻസിങ് സാബ്രേ ഇനത്തിൽ കേരളത്തിന്റെ അൽക്ക വി സണ്ണി വെങ്കലം നേടി. സെമിയിൽ അൽക്ക പരാജയപ്പെട്ടു. നിലവിൽ 12 സ്വർണവും 11 വെള്ളിയും 17 വെങ്കലവുമായി ഒമ്പതാംസ്ഥാനത്താണ് കേരളം. 41 മെഡലുകളാണ് കേരളം ആകെ നേടിയത്. 42 സ്വർണമുള്ള സർവീസസാണ് ഒന്നാംസ്ഥാനത്ത്.
ഇന്ന് ഒരു സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവുമടക്കം 7 മെഡലാണ് കേരളം നേടിയത്. ഡെക്കാത്‍ലണിൽ കേരളത്തിന്റെ എൻ തൗഫീഖാണ് സ്വർണം നേടിയത്.
വനിതകളുടെ ലോങ് ജമ്പിലും 4x100 വനിതാ റിലേയിലുമാണ് വെള്ളി നേട്ടം. ലോങ് ജമ്പിൽ സാന്ദ്ര ബാബുവാണ് വെള്ളി കരസ്ഥമാക്കിയത്. പുരുഷന്മാരുടെ 400 മീറ്റർ ഓട്ടത്തിൽ ടി എസ് മനുവും പുരുഷന്മാരുടെ 110 മീറ്റർ ഹർഡിൽസിൽ മുഹമ്മദ് ലാസാനും വെങ്കലം സ്വന്തമാക്കി.









0 comments