ദേശീയ ​ഗെയിംസ്: റിലേയിൽ കേരളത്തിന് സ്വർണം, ജൂഡോയിൽ വെള്ളി

nat games
വെബ് ഡെസ്ക്

Published on Feb 12, 2025, 05:04 PM | 1 min read

ഡെറാഡൂൺ : 38ാമത് ദേശീയ ​ഗെയിംസിൽ കേരളത്തിന് വീണ്ടും മെഡൽനേട്ടം. 4x400 മീറ്റർ മിക്സഡ് റിലേയിൽ കേരളം സ്വർണം നേടി. ഇതോടെ കേരളത്തിന്റെ സ്വർണനേട്ടം 13 ആയി. വനിതകളുടെ ജൂഡോയിൽ കേരളത്തിന്റെ അശ്വതി പി ആർ വെള്ളി നേടി. 78 കിലോ​ഗ്രാം വിഭാ​ഗത്തിലാണ് അശ്വതിയുടെ മെഡൽനേട്ടം. നിലവിൽ 13 സ്വർണവുമായി 52 മെഡലുകളാണ് ഗെയിംസിലെ കേരളത്തിന്റെ സമ്പാദ്യം.



deshabhimani section

Related News

View More
0 comments
Sort by

Home