വെസ്‌തപ്പൻ ചാമ്പ്യൻ


Sports Desk
Published on Sep 23, 2025, 12:00 AM | 1 min read
ബാകു
അസർബെയ്‌ജാൻ ഗ്രാൻ പ്രി ഫോർമുല കാറോട്ടത്തിൽ റെഡ്‌ബുൾ താരം മാക്‌സ് വെസ്‌തപ്പൻ ജേതാവായി. മെഴ്‌സിഡസിന്റെ ജോർജ് റസലാണ് രണ്ടാമത്. 17 ഗ്രാൻപ്രികൾ പൂർത്തിയായപ്പോൾ ഏഴെണ്ണം ജയിച്ച് മക്‌ലാരൻ ഡ്രൈവർ ഓസ്‌കർ പിയാസ്‌ട്രിയാണ് ചാമ്പ്യൻഷിപ്പിൽ ഒന്നാമതുള്ളത്. ഓസ്‌ട്രേലിയക്കാരന് 324 പോയിന്റാണുള്ളത്. സഹതാരം ലാൻഡോ നോറിസിന് 299 പോയിന്റ്. നിലവിലെ ചാമ്പ്യനായ വെസ്‌തപ്പന് 255. നോറിസ് അഞ്ചും വെസ്‌തപ്പൻ നാലും ഗ്രാൻപ്രികൾ ജയിച്ചു. ഏഴ് ഗ്രാൻപ്രികളാണ് ഇനി ബാക്കി.









0 comments