പടയോട്ടം; 400 മീറ്റര്‍ ഹര്‍ഡില്‍സിൽ റെക്കോഡിട്ട് ശ്രീഹരി കരിക്കന്‍

ജൂനിയർ ആൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ തിരുവനന്തപുരം ജി വി രാജാ സ്‌പോർട്സ് സ്‌കൂളിന്റെ ശ്രീഹരി കരിക്കൻ റെക്കോഡോടെ സ്വർണം നേടുന്നു /ഫോട്ടോ: എ ആർ അരുൺരാജ്
പി അഭിഷേക്
Published on Oct 27, 2025, 02:18 AM | 1 min read
തിരുവനന്തപുരം: ജൂനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പുതിയ വേഗംകുറിച്ച് തിരുവനന്തപുരം ജിവി രാജ സ്‌പോര്‍ട്സ് സ്‌കൂളിലെ ശ്രീഹരി കരിക്കന്‍. 54.14 സെക്കന്‍ഡിലാണ് പത്താംക്ലാസ് വിദ്യാര്‍ഥി ഫിനിഷ് ചെയ്‌തത്. 2018ല്‍ പാലക്കാട് ആയക്കാട് സിഎഎച്ച്എസിന്റെ എ രോഹിത്ത് കുറിച്ച 54.25 സെക്കന്‍ഡാണ് മറികടന്നത്.
കണ്ണൂര്‍ കണ്ണപുരം സ്വദേശിയായ ശ്രീഹരി ആറാംക്ലാസുമുതല്‍ ജിവി രാജയിലാണ് പഠിക്കുന്നത്. 2023ല്‍ തൃശൂര്‍ കുന്നംകുളത്ത് നടന്ന സംസ്ഥാന സ്കൂള്‍ അത്‌ലറ്റിക് മീറ്റില്‍ സബ്ജൂനിയര്‍ 80 മീറ്റര്‍ ഹര്‍ഡില്‍സില്‍ വെള്ളി നേടിയിട്ടുണ്ട്. കെ എസ് അജിമോനാണ് പരിശീലകന്‍. കെ വിജുവിന്റെയും ഷോഹിതയുടെയും മകനാണ്.
പത്തനംതിട്ട എരവിപേരൂര്‍ സെന്റ് ജോണ്‍സ് എച്ച്എസ്എസിന്റെ സ്‌റ്റെഫിന്‍ ടൈറ്റസിനാണ് വെള്ളി (55.88). കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്എസിന്റെ സോനു ചാക്കോ വെങ്കലം നേടി (55.91).









0 comments