ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്‌സ് കൊച്ചിയിൽ 21 മുതൽ 24വരെ

കൊച്ചി : ഇരുപത്തിയെട്ടാമത് ദേശീയ ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്- 21 മുതൽ 24വരെ എറണാകുളം മഹാരാജാസ് കോളേജ് സ്‌റ്റേഡിയത്തിൽ നടക്കും. ഏഷ്യൻ അത്‌ലറ്റിക്‌സ് അടക്കമുള്ള പ്രധാന രാജ്യാന്തര മീറ്റുകൾക്കുള്ള ടീം തെരഞ്ഞെടുപ്പുകൂടിയാണ്.
എണ്ണൂറോളം അത്‌ലീറ്റുകൾ അണിനിരക്കും. രണ്ടാംതവണയാണ് കേരളം ആതിഥേയരാകുന്നത്. രാജ്യത്തെ പ്രമുഖ താരങ്ങൾ അണിനിരക്കുമെന്ന് കേരള സ്‌റ്റേറ്റ് അത്‌ലറ്റിക്‌സ് അസോസിയേഷൻ സെക്രട്ടറി കെ ചന്ദ്രശേഖരൻപിള്ളയും എക്‌സി. വൈസ് പ്രസിഡന്റ് മേഴ്സി കുട്ടനും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ കേരള അത്‌ലറ്റിക്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സംഘാടനം.









0 comments