3 x3 ബാസ്‌കറ്റ് ബോൾ: ഇന്ത്യ ഫൈനൽ റൗണ്ടിൽ , മൂന്നിലും ജയിച്ച് മുന്നേറ്റം

സിംഗപ്പുർ : രാജ്യന്തര ബാസ്‌കറ്റ് ബോൾ സംഘടനയായ ഫിബയുടെ 3 x3 ഏഷ്യൻ കപ്പ് ഫൈനൽ റൗണ്ടിലേക്ക് ഇന്ത്യൻ പുരുഷ ടീം യോഗ്യത നേടി. തുടർച്ചയായി മൂന്ന് കളി ജയിച്ചാണ് നേട്ടം. അവസാന മത്സരത്തിൽ ഫിലിപ്പൈൻസിനെ 21–-11ന് തോൽപ്പിച്ചു. ഹർഷ് ഭാഗർ 10 പോയിന്റ് നേടി. മലയാളിയായ പ്രണവ് പ്രിൻസ് ആറ് പോയിന്റ് കരസ്ഥമാക്കി. ദക്ഷിണ കൊറിയെയും (21–-11) മകാവുവിനെയും (21–-6) തോൽപ്പിച്ചു.
ആർ ശ്രീകലയും അനീഷ ക്ലീറ്റസും ഉൾപ്പെട്ട വനിതാ ടീം ഗുവാമിനെ 21–-12ന് കീഴടക്കി.
ചൈനീസ് തായ്‌പേയിയോടും ഹോങ്കോങ്ങിനോടും തോറ്റു.









0 comments