അഫ്‌സലിനും കുജൂറിനും പുതിയ സമയം

അഫ്‌സൽ / കുജൂർ

Sports Desk
Published on Jul 07, 2025, 12:00 AM | 1 min read
ഏതൻസ്
പുരുഷന്മാരുടെ 100 മീറ്റർ ഓട്ടത്തിൽ അനിമേഷ് കുജൂറും 800 മീറ്ററിൽ മുഹമ്മദ് അഫ്‌സലും പുതിയ ദേശീയ റെക്കോഡ് സ്ഥാപിച്ചു. ഗ്രീസിൽ നടന്ന ഡ്രോമിയ ഇന്റർനാഷണൽ മീറ്റിലാണ് കുജൂർ 10.18 സെക്കൻഡിൽ സമയം കുറിച്ചത്. ഗുരീന്ദർവീർ സിങ് സ്ഥാപിച്ച 10.20 സെക്കൻഡാണ് ഒഡിഷക്കാരൻ മറികടന്നത്.
മലയാളിയായ മുഹമ്മദ് അഫ്‌സൽ 800 മീറ്റർ ഓട്ടത്തിൽ സ്വന്തം റെക്കോഡ് പുതുക്കി. പോളണ്ടിൽ നടന്ന ചെസ്‌ലോ സിബുൽസ്‌കി സ്‌മാരക അത്‌ലറ്റിക് മീറ്റിൽ ഒരു മിനിറ്റ് 44.93 സെക്കൻഡിലാണ് ഫിനിഷ്. ഒരു മിനിറ്റ് 45.61 സെക്കൻഡായിരുന്നു പഴയ റെക്കോഡ്. ഒരു ഇന്ത്യൻ താരം 1:45 മിനിറ്റിൽ താഴെ സമയത്തിൽ ഓടുന്നത് ആദ്യമാണ്. പാലക്കാട് ഒറ്റപ്പാലം പാലപ്പുറം സ്വദേശിയായ അഫ്‌സൽ എയർഫോഴ്‌സിൽ ഉദ്യോഗസ്ഥനാണ്.









0 comments