ഏഷ്യാ കപ്പ് ഹോക്കി: ഇന്ത്യ ചൈനയോട്

രാജ്‌ഗിർ (ബിഹാർ): മൂന്ന് തവണ ചാമ്പ്യൻമാരായ ഇന്ത്യ ഏഷ്യാ കപ്പ് ഹോക്കിയിൽ ഇന്ന് ആദ്യ കളിയിൽ ചൈനയ്‌ക്കെതിരെ. പകൽ മൂന്നിനാണ് കളി. സമീപകാലത്ത് മോശം പ്രകടനത്തിലുള്ള ഇന്ത്യ തിരിച്ചുവരവിനാണ് ശ്രമിക്കുന്നത്. ലോകകപ്പ് യോഗ്യതയാണ് ടീമിന്റെ ലക്ഷ്യം. പൂൾ എയിൽ ചൈനയെ കൂടാതെ ജപ്പാനും കസാഖ്‌സ്ഥാനുമാണ് ഇന്ത്യയുടെ എതിരാളികൾ. പൂൾ ബിയിൽ നിലവിലെ ചാമ്പ്യനും അഞ്ച് തവണ ജേതാക്കളുമായ ദക്ഷിണ കൊറിയ, മലേഷ്യ, ബംഗ്ലാദേശ്, ചൈനീസ് തായ്‌പേയ് ടീമുകളാണ്.
ഇന്ന് ആദ്യ കളിയിൽ മലേഷ്യയും ബംഗ്ലാദേശും ഏറ്റുമുട്ടും. ദക്ഷിണ കൊറിയ–ചൈനീസ് തായ്‌പേയ്, ജപ്പാൻ–കസാഖ് മത്സരങ്ങളും ഇന്ന് നടക്കും.
ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർ സെമിയിലേക്ക് മുന്നേറും. സെപ്‌തംബർ ഏഴിനാണ് -ഫൈനൽ.
ലോകകപ്പിന് യോഗ്യത നേടാനുള്ള അവസാന അവസരമാണ് ഇന്ത്യക്ക്. നിലവിൽ ഏഴാമതാണ് ഇന്ത്യ.









0 comments