ഏഷ്യാ കപ്പ് ബാസ്കറ്റ് ; പ്രണവും വൈശാഖും ഇന്ത്യൻ ടീമിൽ

പ്രണവ് പ്രിൻസ് / വൈശാഖ്

Sports Desk
Published on Aug 04, 2025, 12:00 AM | 1 min read
കോഴിക്കോട്
ജിദ്ദയിൽ നാളെ തുടങ്ങുന്ന ഫിബ ഏഷ്യാ കപ്പ് ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ പുരുഷ ടീമിൽ രണ്ട് മലയാളികൾ. പ്രണവ് പ്രിൻസും വൈശാഖ് കെ മനോജുമാണ് കേരളത്തിന്റെ പ്രതിനിധികൾ. അമേരിക്കക്കാരനായ സ്കോട്ട് ഫ്ലെമിങ് പരിശീലിപ്പിക്കുന്ന ഇന്ത്യൻ ടീമിന്റെ ഏഷ്യൻ റാങ്ക് 15ആണ്. ഗ്രൂപ്പിൽ നേരിടാനുള്ളത് ഉയർന്ന റാങ്കുള്ള ടീമുകളെയാണ്. ചൊവ്വാഴ്ച എട്ടാം റാങ്കുള്ള ജോർദാനാണ് എതിരാളി. ആറാം റാങ്കുകാരായ ചൈനയെ വ്യാഴാഴ്ച നേരിടും. ശനിയാഴ്ച അവസാന മത്സരം കസാഖ്സ്ഥാനുമായാണ്.









0 comments