ഏഷ്യാ കപ്പിൽ മൂന്ന് മലയാളികൾ


Sports Desk
Published on Jul 10, 2025, 12:10 AM | 1 min read
ബീജിങ്
ചൈനയിലെ ഷെൻഷെൻ സ്‌പോർട്‌സ് സെന്ററിൽ 13 മുതൽ 20 വരെ നടക്കുന്ന ഫിബ വനിതാ ഏഷ്യാ കപ്പ് ബാസ്‌കറ്റ്‌ബോളിനുള്ള ഇന്ത്യൻ ടീമിൽ കെഎസ്‌ഇബി താരങ്ങളായ ആർ ശ്രീകല, അനീഷ ക്ലീറ്റസ്, സൂസൻ ഫ്ലോററ്റൈൻ എന്നിവർ ഇന്ത്യയെ പ്രതിനിധീകരിക്കും.
ഗ്രൂപ്പ് എയിൽ ഇന്ത്യ, ചൈനീസ് തായ്‌പേയ്, കസാഖ്‌സ്ഥാൻ, താഹിതി എന്നീ ടീമുകളാണുള്ളത്. ഗ്രൂപ്പ് ബിയിൽ ഇറാൻ, തായ്‌ലൻഡ്, മംഗോളിയ, കുക്ക് ദ്വീപുകളുമുണ്ട്. ഇന്ത്യയുടെ ആദ്യമത്സരം 13ന് കസാഖ്‌സ്ഥാനെതിരെയാണ്. 14ന് ചൈനീസ് തായ്‌പേയിയെയും 16ന് താഹിതിയെയും നേരിടും.









0 comments