അലോൺസോ റയൽ കോച്ചാകും

xabi alonso Real Madrid coach
avatar
Sports Desk

Published on May 10, 2025, 03:12 AM | 1 min read


മാഡ്രിഡ്‌

സാബി അലോൺസോ റയൽ മാഡ്രിഡ്‌ പരിശീലകനാകുമെന്ന്‌ ഉറപ്പായി. ഈ സീസണോടെ ബയേർ ലെവർകൂസന്റെ ചുമതല ഒഴിയുമെന്ന്‌ മുൻ സ്‌പാനിഷ്‌ മധ്യനിരക്കാരൻ അറിയിച്ചു. രണ്ടരവർഷമായി ലെവർകൂസന്റെ കോച്ചാണ്‌ നാൽപ്പത്തിമൂന്നുകാരൻ.


കഴിഞ്ഞ സീസണിൽ ടീമിനെ ജർമൻ ലീഗിലും ജർമൻ കപ്പിലും ചാമ്പ്യൻമാരാക്കി. സീസണിൽ ലെവർകൂസന്‌ ഇനി രണ്ട്‌ മത്സരമാണ്‌ ബാക്കി. ഇതിന്‌ മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിലാണ്‌ ടീം വിടുന്ന കാര്യം അലോൺസോ അറിയിച്ചത്‌. റയൽ പരിശീലകനായ കാർലോ ആൻസെലോട്ടി ബ്രസീൽ കോച്ചാകുന്നതോടെയാണ്‌ മുൻ താരമായ അലോൺസോ സ്‌പാനിഷ്‌ ക്ലബ്ബിലേക്ക്‌ ചേക്കേറുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Home