ജില്ലയില്‍ 5000 കടന്ന് കെ ഫോണ്‍


സ്വന്തം ലേഖകൻ
Published on Nov 15, 2025, 11:10 PM | 1 min read
ഇടുക്കി
കേരളത്തിന്റെ സ്വന്തം നെറ്റ്‌വർക്കായ കെ ഫോൺ ജില്ലയില്‍ അതിവേഗം മുന്നേറുന്നു. സാധാരണക്കാർക്ക് സൗജന്യമായും മിതമായ നിരക്കിലും അതിവേഗ ഇന്റർനെറ്റ് സൗകര്യം നൽകുന്ന സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതി ജില്ലയിൽ ജനപ്രിയമാകുകയാണ്. പദ്ധതിയിലൂടെ 5449 കണക്ഷനുകളാണ് ഇതിനകം ജില്ലയില്‍ നല്‍കിയത്. വീടുകളിലും ഓഫീസുകളിലും വാണിജ്യ സ്ഥാപനങ്ങളിലുമൊക്കെയായി വൻ സ്വീകാര്യതയാണ് കെ ഫോണിന് ജില്ലയില്‍ ലഭിക്കുന്നത്. കലക്ടറേറ്റ് ഉള്‍പ്പടെയുള്ള 1335 സര്‍ക്കാര്‍ ഓഫീസുകള്‍ കെ ഫോണ്‍ നെറ്റ്‍വര്‍ക്കാണ് ഉപയോഗിക്കുന്നത്. 402 ബിപിഎല്‍ ഉപഭോക്താക്കൾക്കും കെ ഫോണ്‍ കണക്ഷന്‍ നല്‍കിയിട്ടുണ്ട്. പ്രാദേശിക കേബിൾ ടിവി ഓപ്പറേറ്റർമാർ വഴിയാണ് വാണിജ്യ കണക്ഷനുകൾ നൽകുന്നത്. ജില്ലയിൽ 118 കേബിൾ ടിവി ഓപ്പറേറ്റർമാരെ ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ട്. നിലവിൽ ഒരുമാസം, മൂന്നുമാസം, ആറുമാസം, ഒരുവർഷം എന്നിങ്ങനെയാണ് കെ ഫോൺ പാക്കേജുകൾ. കെഎസ്ഇബിയും കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്‌ട്രക്ചർ ലിമിറ്റഡും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
മലയോര പ്രദേശങ്ങളിലെ ജനങ്ങളെയും വിനോദസഞ്ചാര മേഖലയെയും ഡിജിറ്റലൈസ് ചെയ്യുകയെന്നത് വലിയ വെല്ലുവിളിയായിരുന്നു. അതിനെ മറികടന്ന് ഇടുക്കി ജില്ലയില്‍ 5000ലേറെ വീടുകൾക്ക് കണക്റ്റിവിറ്റി ഉറപ്പാക്കാനായത് കെ ഫോൺ പദ്ധതിയുടെ വിജയത്തിന്റെ തെളിവാണ്. സംസ്ഥാനത്തിന്റെ ഓരോ കോണിലും വിശ്വാസയോഗ്യമായ ഇന്റർനെറ്റ് എത്തിക്കുകയാണ് ലക്ഷ്യം, കെ ഫോണ്‍ എംഡി ഡോ. സന്തോഷ് ബാബു പറഞ്ഞു. പുതിയ ഗാര്‍ഹിക കണക്ഷന്‍ എടുക്കാന്‍ എന്റെ കെ ഫോണ്‍ എന്ന മൊബൈല്‍ ആപ്പിലൂടെയോ കെ ഫോണ്‍ വെബ്‌സൈറ്റിലൂടെയോ രജിസ്റ്റര്‍ ചെയ്യാം. 18005704466 എന്ന ടോള്‍ഫ്രീ നമ്പര്‍ വഴിയും രജിസ്‍ട്രേഷൻ സാധ്യമാണ്. കെ ഫോണ്‍ പ്ലാനുകളെയും ഓഫറുകളേയും കുറിച്ച് കൂടുതല്‍ അറിയാൻ കെ ഫോണ്‍ ഔദ്യോഗിക വെബ്സൈറ്റായ https://kfon.in/ സന്ദര്‍ശിക്കുകയോ 9061604466 എന്ന വാട്സ്ആപ്പ് നമ്പരില്‍ KFON Plans എന്ന് സന്ദേശമയക്കുകയോ ചെയ്‍താല്‍ മതി.









0 comments