അണ്ടർ-20 ലോകകപ്പ്: ബ്രസീൽ പുറത്തായി, അർജന്റീന മുന്നേറുന്നു

photo: AFP
റാങ്കാഗ്വ: ഫിഫ അണ്ടർ 20 ലോകകപ്പിൽ ഒരു ജയം പോലുമില്ലാതെ ബ്രിസീൽ നാണം കെട്ട് പുറത്ത്. ഗ്രൂപ്പ് മത്സരത്തിൽ സ്പെയ്നിനോട് ഒരു ഗോളിന് തോറ്റാണ് ബ്രസീൽ കൗമാരം പുറത്തായത്. അഞ്ചു തവണ ചാമ്പ്യന്മാരായ ബ്രസീൽ ആദ്യമായാണ് ഗ്രൂപ്പ് ഘട്ടം കടക്കാതെ പുറത്താകുന്നത്. ഗ്രൂപ്പ് സിയിൽ ഒരു സമനിലയും രണ്ട് പരാജയവുമായവും ഏറ്റുവാങ്ങി ഒരുപോയന്റോടെ അവസാന സ്ഥാനമാണ് ബ്രസീലിന് ലഭിച്ചത്.
ഇക്കർ ബ്രാവോ നേടിയ ഗോളിലാണ് സ്പെയ്ന്‍ ബ്രസീലിനെ വീഴഅത്തിയത്. കളിയുടെ രണ്ടാം പകുതിയിൽ 47-ാം മിനിറ്റിലാണ് ബ്രാവോ ടീമിനായി ഗോൾ നേടിയത്. മത്സരത്തിൽ മികച്ച തുടക്കം ബ്രസീലിന് ലഭിച്ചെങ്കിലും അത് ഫലപ്രദമായി ഉപയോഗപ്പെടുത്താൻ ടീമിനായില്ല. ഒരു ഗോൾ നേടിയിരുന്നെങ്കിലും ഓഫ്‌സൈഡായി. ഗ്രൂപ്പ് സിയിൽ നിന്ന് മെക്സിക്കോയും മൊറോക്കോയും നോക്കൗട്ടിലേക്ക് കടന്നു.
photo: AFP
ഗ്രൂപ്പ് ഡിയിൽ ഇറ്റലിയെ പരാജയപ്പെടുത്തി അർജന്റീനയും നോക്കൗട്ടിലേക്ക് കടന്നു. തോൽവി അറിയാതെയാണ് അർജന്റീനൻ മുന്നേറ്റം. മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ടീം ഇറ്റലിയെ വീഴ്ത്തിയത്. 74-ാം മിനിറ്റിൽ ഡിലൻ ഗൊറോസിറ്റോ നേടിയ ഗോളാണ് ടീമിന് വിജയം സമ്മാനിച്ചത്. തോൽവി വഴങ്ങിയെങ്കിലും ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി ഇറ്റലിയും നോക്കൗട്ടിലേക്ക് മുന്നേറി. മറ്റൊരു കളിയിൽ ഓസ്ട്രേലിയ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ക്യൂബയെ പരാജയപ്പെടുത്തി. മെക്സിക്കോ മറുപടിയില്ലാത്ത ഒരു ഗോളിന് മൊറോക്കോയെയും വീഴ്ത്തി.








0 comments