print edition സൂപ്പർ ലീഗിൽ വീണ്ടും സമനിലക്കളി

സൂപ്പർലീഗ് കേരള ഫുട്ബോൾ മത്സരത്തിൽ കണ്ണൂർ വാരിയേഴ്സിനെതിരെ കാലിക്കറ്റ് എഫ്സിയുടെ മുഹമ്മദ് അർഷഫ് ഗോൾ നേടുന്നു. മത്സരം സമനിലയിൽ (1-1) കലാശിച്ചു/ ഫോട്ടോ: മിഥുൻ അനില മിത്രൻ
കോഴിക്കോട്: സൂപ്പർ ലീഗ് കേരള ഫുട്‌ബോളിൽ വീണ്ടും സമനിലക്കളി. കാലിക്കറ്റ് എഫ്‌സിയും കണ്ണൂർ വാരിയേഴ്‌സും ഓരോ ഗോളടിച്ച് പിരിഞ്ഞു. കോഴിക്കോട് ഇ എം എസ് കോർപറേഷൻ സ്‌റ്റേഡിയത്തിൽ നടന്ന കളിയിൽ മുഹമ്മദ് അഷ്‌റാഫിലൂടെ ആതിഥേയരായിരുന്നു മുന്നിലെത്തിയത്. അസിയർ ഗോമസിലൂടെ കണ്ണൂർ വൈകാതെ മടക്കി. 42 മിനിറ്റ് മുതൽ പത്തുപേരുമായാണ് കാലിക്കറ്റ് കളിച്ചത്. പ്രതിരോധക്കാരൻ മുഹമ്മദ് ആസിഫ് ചുവപ്പ് കാർഡ് കണ്ട് മടങ്ങി. നാല് കളിയിൽ എട്ട് പോയിന്റുമായി കണ്ണൂർ ഒന്നാമത് തുടർന്നപ്പോൾ അഞ്ച് പോയിന്റുള്ള നിലവിലെ ചാമ്പ്യൻമാരായ കാലിക്കറ്റ് നാലാമതാണ്. ലീഗിൽ ഇന്ന് കളിയില്ല. നാളെ ഫോഴ്‌സ കൊച്ചി–തൃശൂർ മാജിക് എഫ്‌സി പോരാട്ടം അരങ്ങേറും.









0 comments