മുറിക്കുള്ളിൽ കൽക്കരി കത്തിച്ചു; പുകയേറ്റ് ബെലഗാവിയിൽ യുവാക്കൾക്ക് ദാരുണാന്ത്യം

ബംഗളൂരൂ : തണുപ്പിൽ നിന്ന രക്ഷനേടാൻ അടച്ചിട്ട മുറിക്കുള്ളിൽ കൽക്കരി കത്തിച്ച മൂന്ന് യുവാക്കൾ പുകയേറ്റ് ശ്വാസം മുട്ടി മരിച്ചു. ബെലഗാവി നഗരത്തിലെ അമൻ നഗറിലാണ് സംഭവം. ഇവരുടെ ഒപ്പമുണ്ടായിരുന്ന ഒരാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. റിഹാൻ (22), മൊഹിൻ നാൽബന്ദ് (23), സർഫറാസ് ഹരപ്പനഹള്ളി (22) എന്നിവരാണ് മരിച്ചത്. പത്തൊമ്പതുകാരനായ ഷഹനവാസ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ബെലഗാവിയിലെ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം മുറിയിൽ തിരിച്ചെത്തിയപ്പോഴായിരുന്നു സംഭവമെന്നാണ് റിപ്പോർട്ട്.
ബെലഗാവിയിലെ താപനില കുറഞ്ഞതിനാൽ, ഉറങ്ങാൻ പോകുന്നതിനുമുമ്പ് മുറി ചൂടാക്കാനായി കൽക്കരി കത്തിക്കുകയായിരുന്നു. തുടർന്ന് മുറിയിൽ പുക നിറഞ്ഞ് യുവാക്കൾക്ക് ശ്വാസം മുട്ടൽ അനുഭവപ്പെട്ടു. മൂന്ന് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഷഹനവാസിനെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. മാൽമരുതി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.








0 comments