print edition സൂപ്പർ സമനില

മഞ്ചേരി
സൂപ്പർ ലീഗ് കേരള ഫുട്‌ബോളിൽ മലപ്പുറം എഫ്‌സിയെ സമനിലയിൽ തളച്ച് തിരുവനന്തപുരം കൊമ്പൻസ് (1–1). എതിരാളിയുടെ തട്ടകത്തിൽ പിന്നിട്ടുനിന്നശേഷമായിരുന്നു കൊമ്പൻസ് സമനില പിടിച്ചത്. മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിൽ നടന്ന കളിയുടെ രണ്ടാം പകുതിയിൽ ജോൺ കെന്നഡിയാണ് മലപ്പുറത്തിനായി വലകുലുക്കിയത്.
ഏഴ് മിനിറ്റിനുള്ളിൽ ഓട്ടെമർ ബിസ്‌പോ സന്ദർശകർക്കായി മറുപടി നൽകി. നാല് കളിയിൽ ആറ് പോയിന്റോടെ മലപ്പുറം രണ്ടാം സ്ഥാനത്താണ്. ഒരു ജയവും മൂന്ന് സമനിലയുമാണ്. നാല് പോയിന്റുള്ള കൊമ്പൻസ് അഞ്ചാമതാണ്.
ഇന്ന് കോഴിക്കോട് കോർപറേഷൻ ഇ എം എസ് സ്‌റ്റേഡിയത്തിൽ കാലിക്കറ്റ് എഫ്‌സി കണ്ണൂർ വാരിയേഴ്‌സിനെ നേരിടും. രാത്രി 7.30ന് സോണി ടെൻ 2ൽ കാണാം.









0 comments