print edition സൂപ്പർ ലീഗ് കേരള ; കണ്ണൂർ മുന്നിൽ

ഫോഴ്സ കൊച്ചിയുടെ മൈക്കേൽ സൂസൈരാജിന്റെ (ഇടത്ത്) മുന്നേറ്റം തടയുന്ന കണ്ണൂർ വാരിയേഴ്‌സ് പ്രതിരോധക്കാരൻ വികാസ് ഫോട്ടോ: സുനോജ് നൈനാൻ മാത്യു
കൊച്ചി
സൂപ്പർ ലീഗ് കേരള ഫുട്‌ബോളിൽ കണ്ണൂർ വാരിയേഴ്‌സ് കുതിപ്പ് തുടരുന്നു. ഫോഴ്‌സ കൊച്ചിയെ ഒറ്റ ഗോളിന് തോൽപ്പിച്ച് പട്ടികയിൽ ഒന്നാമതെത്തി. കൊച്ചിയുടേത് ഹാട്രിക് തോൽവിയാണ്. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ പകരക്കാരനായെത്തിയ ക്യാപ്‌റ്റൻ അഡ്രിയാൻ സർഡിനെറോയാണ് വിജയഗോൾ കുറിച്ചത്. പരിക്കുകാരണം ആദ്യ രണ്ട് കളിയിലും പുറത്തായിരുന്നു സ്‌പാനിഷുകാരൻ. തിരിച്ചുവരവ് ഗംഭീരമാക്കി. മൂന്ന് കളിയിൽ രണ്ട് ജയവും ഒരു സമനിലയും ഉൾപ്പെടെ ഏഴ് പോയിന്റാണ് കണ്ണൂരിന്. ആറ് പോയിന്റുള്ള തൃശൂർ മാജിക് എഫ്‌സി രണ്ടാമതാണ്. മലപ്പുറം എഫ്‌സി (5) മൂന്നാമതും കാലിക്കറ്റ് എഫ്‌സി (4) നാലാമതും തിരുവനന്തപുരം കൊമ്പൻസ് (3) അഞ്ചാമതുമാണ്.
അക്കൗണ്ട് തുറക്കാത്ത കൊച്ചി അവസാന സ്ഥാനത്ത്. 28ന് മലപ്പുറവും തിരുവനന്തപുരവും തമ്മിലാണ് ലീഗിലെ അടുത്ത മത്സരം.









0 comments