സൂപ്പർ ലീഗ് കേരളയിൽ ആറിൽ മൂന്ന് ടീമിന് സ്‌പാനിഷ് പരിശീലകർ
‘ബിയെൻവെനിദോ’ കേരളം

അജിൻ ജി രാജ്
Published on Sep 30, 2025, 12:16 AM | 1 min read
കോഴിക്കോട്
സ്‌പാനിഷ് ഫുട്‌ബോളിനോട് പ്രിയമുള്ള നാടാണ് കേരളം. സാവിയും ആന്ദ്രെ ഇനിയേസ്‌റ്റയും തുടങ്ങി ലമീൻ യമാൽ വരെ എത്തിനിൽക്കുന്ന താരങ്ങളെ ആരാധിച്ച നാടിന് സ്‌പാനിഷ് കളിശൈലിയും ഏറെ പ്രിയമാണ്. അഴകാർന്ന ‘ടികി ടാക’ ശൈലി മലയാളികളുടെ ഹൃദയം കവർന്നതാണ്. ഇൗ സ്‌നേഹം സൂപ്പർ ലീഗ് കേരളയിലും പ്രതിഫലിക്കുന്നു.
പുതിയ സീസണിൽ ആറ് ടീമുകളിൽ മൂന്നിനും കളി പഠിപ്പിക്കാൻ സ്‌പെയിനിൽനിന്നുള്ള കോച്ചുമാരാണ് രംഗത്ത്. അവരെ സ്‌നേഹപൂർവം സ്വാഗതം ചെയ്യുകയാണ് കേരളം. സ്‌പാനിഷിൽ പറഞ്ഞാൽ ‘ബിയെൻവെനിദോ കേരളം’. അർജന്റീന, ഇംഗ്ലണ്ട്, റഷ്യ എന്നിവിടങ്ങളിൽനിന്നാണ് മറ്റ് പരിശീലകർ. കണ്ണൂർ വാരിയേഴ്‌സാണ് പരിശീലകനെ നിലനിർത്തിയ ഏക ടീം.











0 comments