സൂപ്പർ കപ്പിൽ മുത്തമിട്ട് ഗോവ; ഫൈനലിൽ ജംഷഡ്‌പൂരിനെ മൂന്ന് ഗോളിന് തോൽപ്പിച്ചു

PHOTO: Facebook
ഭുവനേശ്വർ: സൂപ്പർ കപ്പിന്റെ 2025 പതിപ്പിൽ കിരീടമണിഞ്ഞ് എഫ് സി ഗോവ. ഫൈനലിൽ ജംഷഡ്‌പൂർ എഫ് സിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ചാണ് ഗോവയുടെ കിരീടനേട്ടം. വിജയത്തോടെ ഏഷ്യൻസ് ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫിലേക്കും ഗോവ യോഗ്യത നേടി. ഗോവയുടെ രണ്ടാം സൂപ്പർ കപ്പാണിത്. 2019ലായിരുന്നു ആദ്യ കിരീടം.
ഗോവയ്‌ക്ക് വേണ്ടി ബോർഹ ഹെരേര രണ്ട് ഗോൾ നേടിയപ്പോൾ ഡീജൻ ഡ്രസിച്ചിന്റെ വകയായിരുന്നു മൂന്നാമത്തെ ഗോൾ. 23, 51 മിനുട്ടുകളിലായിരുന്നു ബോർഹയുടെ ഗോൾ. ഡീജന്റേത് 72–ാം മിനുട്ടിലും.
Updating...









0 comments