സുബ്രതോയിൽ കേരളപ്പെരുമ

റിതിൻ പൗലോസ്
Published on Sep 26, 2025, 03:07 AM | 1 min read
ന്യൂഡൽഹി
രാജ്യത്തെ പ്രമുഖ രാജ്യാന്തര സ്‌കൂൾ ഫുട്‌ബോൾ ടൂർണമെന്റായ സുബ്രതോ കപ്പിൽ കേരളത്തിന് കന്നിക്കിരീടം. കോഴിക്കോട് ജില്ലയിലെ ഫറോക്കിലെ ഫാറൂഖ് ഹയർ സെക്കൻഡറി സ്‌കൂളാണ് കേരളത്തെ പ്രതിനിധീകരിച്ചത്. അണ്ടർ 17 ആൺകുട്ടികളുടെ ഫൈനലിൽ ഉത്തരാഖണ്ഡിലെ അമിനിറ്റി സിബിഎസ്‌ഇ പബ്ലിക് സ്‌കൂളിനെ രണ്ട് ഗോളിന് കീഴടക്കി. ടൂർണമെന്റിലെ മികച്ച കളിക്കാരനായ ആദികൃഷ്‌ണയും ജോൺ സെനയും വിജയഗോൾ നേടി.
ന്യൂഡൽഹി അംബേദ്‌കർ സ്‌റ്റേഡിയത്തിൽ പി പി മുഹമ്മദ് ജസീം അലി നയിച്ച ടീം ഒറ്റക്കളിയും തോൽക്കാതെയാണ് 64 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ജേതാക്കളായത്. 37 ടീമുകൾ പങ്കെടുത്തു. 2012ലും 2014ലും മലപ്പുറം എംഎസ്‌പി ഹയർ സെക്കൻഡറി സ്‌കൂൾ ഫൈനൽ കളിച്ചെങ്കിലും തോറ്റു.









0 comments